മറ്റുള്ളവര്‍ പറയുന്നത് കേട്ട് പേടിച്ച് ഓടേണ്ട, ഒരു ടോം ബോയി ആണെന്ന് പറഞ്ഞാലും എനിക്ക് പെങ്ങളൂട്ടിയാണ്, ബിഗ് ബോസില്‍ വെച്ച് അഞ്ചൂസ് റോഷ് ഉമ്മ വെച്ചെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് ശ്രുതി ലക്ഷ്മി

100

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. സിനിമയിലും സീരിയലിലും സജീവമായ ശ്രുതി ലക്ഷ്മിക്ക് ആരാധകരേറെയാണ്. ബാലതാരമായി സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിനിമയിലേക്കും ചേക്കേറുകയായിരുന്നു.

Advertisements

നിരവധി സിനിമകളില്‍ ഇതിനോടകം ശ്രുതി അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നടിയുടെ മകളായ ശ്രുതിയുടെ സഹോദരിയും സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രുതി.

Also Read: ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

അടുത്തിടെയാണ് താരം ബിഗ് ബോസില്‍ നിന്നും പുറത്തായത്. പരിപാടിയില്‍ നിന്നും പുറത്തിറങ്ങിയ ശ്രുതിക്ക് ഒത്തിരി ട്രോളുകള്‍ക്ക് മറുപടി പറയേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അഞ്ചൂസ് റോഷുമായുള്ള ബന്ധത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളില്‍ തന്റെ നിലപാട് തുറന്ന് പറയുകയാണ് താരം ഇപ്പോള്‍.

തന്നെ അഞ്ചൂസ് ഉമ്മ വെച്ച സംഭവം വളരെ കാഷ്യല്‍ ആയിട്ട് എടുത്ത ഒരു സംഭവമായിരുന്നു. തനിക്ക് അഞ്ചൂസ് ഒരു സഹോദരിയെ പോലെയാണെന്നും ബിഗ് ബോസില്‍ എത്തിയപ്പോള്‍ തന്റെ ബെഡ് മേറ്റ് അഞ്ചൂസ് ആയിരുന്നുവെന്നും താരം പറയുന്നു.

Also Read: ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

അവള്‍ ഒരു ടോം ബോയി ആണെന്ന് പറഞ്ഞാലും തനിക്ക് പെങ്ങള്‍കുട്ടിയാണ്. അങ്ങനെയാണ് താന്‍ കണ്ടതെന്നും തങ്ങളെ പറ്റി പ്രചരിച്ച വാര്‍ത്തകളില്‍ ഒരിക്കലും അഞ്ചൂസ് വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് വേണമെങ്കില്‍ അഞ്ചൂസിന് വേണ്ടപ്പെട്ടവരോട് സംസാരിക്കാമെന്നും മറ്റുള്ളവര്‍ പറയുന്നത് കേട്ട് പേടിക്കേണ്ടെന്നും ശ്രുതി പറഞ്ഞു.

Advertisement