രണ്ട് വര്‍ഷക്കാലം ജീവിച്ചത് ഇവിടെ, ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം നെയ്‌തെടുത്ത ഈ സ്ഥലത്തോട് വിടപറയുന്നു, വേദനയോടെ സ്‌റ്റെബിന്‍ പറയുന്നു

476

സീരിയല്‍ ആരാധകരായ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പിയപ്പെട്ട താരമാണ് നടന്‍ സ്റ്റെബിന്‍ ജേക്കബ്. ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പബരത്തി എന്ന സീരിയലിലെ നായക കഥാപാത്രമായ ആനന്ദ് നാരായണനായി ആണ് സ്റ്റെബിന്‍ ജേക്കബ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്.

Advertisements

ഇതേ സീരിയലിലെ കല്യാണിയും ആനന്ദും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ്. അതേ സമയം യഥാര്‍ഥ ജീവിതത്തിലെ തന്റെ പ്രിയതമയെ കുറിച്ച് സ്റ്റെബിന്‍ പലപ്പോഴും തുറന്ന് സംസാരിച്ചിരുന്നു. വിനീഷ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.

Also Read:ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു ഹിന്ദുമത വിശ്വാസിയായ ഡോക്ടര്‍ വിനീഷ സ്റ്റെബിനായി മതം മാറുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സ്‌റ്റെബിന്‍,

ജീവിതത്തിലെ സന്തോഷമുള്ള ഒരു കാര്യത്തെ കുറിച്ചും ദുഃഖത്തെപ്പറ്റിയുമാണ് താരം സംസാരിക്കുന്നത്. തങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മാറുകയാണെന്നും ഭാര്യയ്ക്ക് വേറെ സ്ഥലത്തുള്ള ഒരു ഹോസ്പിറ്റലില്‍ ജോലിയായെന്നും താരം പറയുന്നു.

Also Read: ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

സോഷ്യല്‍മീഡിയയിലൂടെയാണ് സ്‌റ്റെബിന്‍ ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് ആദ്യമായി താമസിക്കാന്‍ വരുന്നത് തിരുവനന്തപുരത്തായിരുന്നുവെന്നും രണ്ട് വര്‍ഷം ഇവിടെയായിരുന്നുവെന്നും തങ്ങളുടെ സ്വപ്‌നങ്ങളെല്ലാം നെയ്‌തെടുത്ത സ്ഥലമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement