വീട്ടിലുള്ളപ്പോള്‍ വെച്ചുകെട്ടില്ലാത്ത പടം, ഉദ്ഘാടനത്തിന് വരുമ്പോള്‍ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കും, ഇതല്ല ജീവിക്കാനുള്ള മാര്‍ഗം, ഹണി റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാന്തിവിള ദിനേശ്

13305

പതിനെട്ടോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്.

Advertisements

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.

Also Read: ബോളിവുഡിലെ കുഞ്ഞുപിള്ളാര്‍ക്ക് വരെ പദ്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുന്നു, രാജ്യത്തിന്റെ അഭിമാനമായ മമ്മൂട്ടിക്ക് ഒരു പദ്മശ്രീ കിട്ടിയിട്ട് എത്ര നാളായി, തുറന്നടിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. താര രാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റെത് ആയി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള സിനിമ. ഈചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ഭാമിനി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഹണി റോസിനെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകള്‍ വന്‍വിവാദങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഹണി റോസിനെ കുറിച്ച് വരുന്ന മോശം കമന്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നുമെന്നും ഉദ്ഘാടനത്തിനൊക്കെ വരുമ്പോള്‍ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നതാണ് ഇതിനെല്ലാം കാരണമെന്നും ദിനേശ് പറയുന്നു.

Also Read: ആ പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ വിവാഹ ജീവിതം തകരില്ലായിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഡിപ്രഷനിലായി: അർച്ചന കവി

ആളുകള്‍ മോശം പറയുന്നതില്‍ ആ കുട്ടി കൂടി ശ്രദ്ധിക്കണമായിരുന്നു. വീട്ടില്‍ നില്‍ക്കുമ്പോള്‍ വെച്ചുകെട്ടില്ലാത്ത പടമാണ് ഇടുന്നതെന്നും ഉദ്ഘാടനത്തിനൊക്കെ വരുമ്പോള്‍ എല്ലായിടവും വികസിച്ചിരിക്കുമെന്നും ശരീരത്തില്‍ കൃത്രിമ സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി വന്ന് ഉദ്ഘാടനം ചെയ്യുന്നചല്ല ജീവിക്കാനുള്ള മാര്‍ഗമെന്നും നല്ല നടിയാണെങ്കില്‍ അഭിനയിച്ച് കാണിക്കട്ടെയെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

Advertisement