പ്രണയം പൂവണിഞ്ഞു, രൂപാലിയെ സ്വന്തമാക്കി ആശിശ് വിദ്യാര്‍ത്ഥി, രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

1469

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ ആശിഷ് വിദ്യാര്‍ത്ഥി. ഇതിനോടകം ഒത്തിരി ഭാഷകളിലെ സിനിമകളില്‍ തകര്‍ത്തഭിനയിച്ച താരം മലയാളികള്‍ക്കും ഏറെ സുപരിചിതനാണ്.

Advertisements

ദേശീയ അവാര്‍ഡ് ജേതാവായ ആശിശ് ബോളിവുഡിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഇതിനോടകം പതിനോന്ന് വ്യത്യസ്ത ഭാഷകളിലെ മുന്നൂറോളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Also Read: പ്രമുഖ നടന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഹന്‍സിക

ഇപ്പോഴിതാ താരത്തിന്റെ രണ്ടാംവിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അസം സ്വദേശിനിയായ രൂപാലിയാണ് താരത്തിന്റെ വധു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

രണ്ട് സംസ്‌കാരങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടായിരുന്നു വിവാഹം. വെള്ളയും സ്വര്‍ണ നിറവുമുള്ള മേഖേല ചാദോറില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് രൂപാലി പ്രത്യക്ഷപ്പെട്ടത്. മുണ്ടും ജുബ്ബയുമായിരന്നു ആശിശിന്റെ വേഷം.

Also Read: ഭാവി വരൻ ജനുവിൻ പേഴ്സണായിരിക്കണമെന്ന് അഹാന; എൻജോയ് ചെയ്ത് നടക്കുകയല്ലേ, വിവാഹം വേണമെന്ന് തോന്നിയാൽ അവർ കെട്ടിക്കോളുമെന്ന് അമ്മ സിന്ധു

കൊല്‍ക്കത്തയില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ നടത്തി വരികയാണ് ബിസിനസ്സുകാരിയായ രൂപാലി. ഗുവാഹത്തി സ്വദേശിനിയാണ്. രാജോഷി ബറുവയാണ് ആശിശിന്റെ ആദ്യ ഭാര്യ. മുന്‍കാല നടി ശകുന്തള ബറുവയുടെ മകളാണ് രാജോഷി.

Advertisement