ഭർത്താവും മകളുമില്ലാതെ കൂട്ടുകാർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് ഭാമ, അവരെവിടെ എന്ന് ആരാധകർ, കിറുകൃത്യം മറുപടിയുമായി നടി

971

എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മറിയ താരസുന്ദരിയണ് ഭാമ. നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നിറയെ അവസരങ്ങൾ ആണ് നടിക്ക് ലഭിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേ സമയം വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുക ആയിരുന്നു. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയിൽ ബിസിനസ്സ് നടത്തിയിരുന്ന അരുൺ ആണ് ഭാമയുടെ ഭർത്താവ്. എന്നാൽ അടുത്തിടെ ഇവർ വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഭാമ പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഭർത്താവ് അരുണിനെ കാണാത്തതുമായി ബന്ധപ്പെട്ട് ആയിരുന്നു ആ ചർച്ചകൾ ഒക്കെ നടന്നത്ന്നു. ഭാമ അരുണുമായി വേർപിരിഞ്ഞ് ആണോ താമസം. ചിത്രങ്ങളിൽ ഒന്നും അരുണിനെ കാണുന്നില്ലല്ലോ എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

Also Read
വീട്ടിലുള്ളപ്പോള്‍ വെച്ചുകെട്ടില്ലാത്ത പടം, ഉദ്ഘാടനത്തിന് വരുമ്പോള്‍ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കും, ഇതല്ല ജീവിക്കാനുള്ള മാര്‍ഗം, ഹണി റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാന്തിവിള ദിനേശ്

എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. അടുത്തിടെ നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയിരുന്നു. എന്നാൽ വീണ്ടും കുടുംബ ചിത്രം പങ്കുവെച്ചത് ആരാധകരെ കൺഫ്യൂഷനിൽ ആക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഭാമയുടെ ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയിരിക്കുകയാണ്.

താരത്തിന്റെ പിറന്നാൾ ആഘോഷത്തെ തുടർന്നാണ് ആരാധകർ വീണ്ടും ചോദ്യവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഭാമയുടെ പിറന്നാൾ. ഗംഭീരമായാണ് താരം പിറന്നാൾ ആഘോഷിച്ചത്. സുഹൃത്തുക്കളാണ് ഭാമയ്ക്ക് വേണ്ടി ആഘോഷം സംഘടിപ്പിച്ചത്. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുകയും ചെയ്തിരുന്നു.

പക്ഷെ ഒന്നിൽ പോലും ഭർത്താവിന്റേയോ മകളുടേയോ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇതോടെ ഭർത്താവും മകളും വന്നില്ലേയെന്ന ചോദ്യങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്തവണ ഭാമ മറുപടി പറയാതെ ഒഴിഞ്ഞ് മാറിയില്ല. കൃത്യമായി മറുപടി കുറിച്ചു. താൻ ഒരു ഷൂട്ടിങ്ങിനായി പോയവേളയിൽ ആയിരുന്നു പിറന്നാൾ ആഘോഷമെന്ന് നടി പറയുന്നു.

അത് നടന്നത് കോഴിക്കോട് വെച്ചായിരുന്നു എന്നും ഭർത്താവും മകളും കൊച്ചിയിൽ ഉണ്ടെന്നുമാണ് ഭാമ മറുപടിയായി എഴുതിയത്. 2020ൽ ആണ് ഭാമ വിവാഹിതയായത്. ചെന്നിത്തല സ്വദേശിയും ബിസിനസുകാരനുമായ അരുൺ ജഗദീഷുമായി പക്കാ അറേഞ്ച്ഡ് വിവാഹം ആയിരുന്നു ഭാമയുടേത്. ഇരുവർക്കും ഗൗരി എന്നൊരു മകളുമുണ്ട്. വിവാഹിത ആയതോടെയാണ് ഭാമ പൂർണ്ണമായും അഭിനയത്തിൽ നിന്നും വിട്ടുനിന്നത്.

Also Read
പൃഥ്വിരാജിന് ഭയങ്കര ഓര്‍മ്മശക്തിയും ഐക്യുവുമാണ്, എനിക്ക് ഇതൊന്നുമില്ല, പക്ഷേ ഞങ്ങള്‍ കണക്ടഡ് ആണ്, തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

അതേ സമയം ചാനൽ പരിപാടികളിലും മറ്റും സ്ഥിരം സാന്നിധ്യമായ ഭാമ വ്‌ളോഗർ ആയും എത്തുന്നുണ്ട്. മാത്രമല്ല സ്വന്തമായി ഒരു ബിസിനെസ്സ് സംരംഭത്തിലേക്കും നടി എത്തിയിരുന്നു.2016ൽ പുറത്തിറങ്ങിയ മറുപടിയെന്ന മലയാളം സിനിമയിലാണ് അവസാനമായി ഭാമ അഭിനയിച്ചത്.

Also Read
പ്രണയം പൂവണിഞ്ഞു, രൂപാലിയെ സ്വന്തമാക്കി ആശിശ് വിദ്യാര്‍ത്ഥി, രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Advertisement