‘ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനോടൊപ്പം ഒരു യാത്രയായിരുന്നു; സ്‌നേഹമുഹൂർത്തം ലാലേട്ടാ’; ആദരിച്ച് ഹരീഷ് പേരടി

156

അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടെ വാലിബൻ. ആരാധകരൊന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതൽ ഓരോ വിവരങ്ങളും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

അടുത്തിടെ മലൈക്കോട്ടെ വാലിബന്റെ ഗ്ലിമ്പ്സ് വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റെ പിറന്നാളോടനുബന്ധിച്ചാണ് വീഡിയോ പങ്കുവെച്ചിരുന്നത്.

Advertisements

ഇതിനിടെ് ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തുകയെന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുണ്ടാകും. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും. ഏറ്റവും ഒടുവിലായി ‘മലൈക്കോട്ടൈ വാലിബനി’ലെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- അമരത്തിൽ രാഘവനും മുത്തും ആകേണ്ടിയിരുന്നത് വേറെ രണ്ടുപേർ, അശോകനും മാതുവും എത്തിയത് അപ്രതീക്ഷിത ട്വിസ്റ്റിലൂടെ: വെളിപ്പെടുത്തൽ ഇങ്ങനെ

സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരീഷ് കുറച്ചു മാസങ്ങളായി ഇതിന്റെ ഷൂട്ടിങ്ങിൽ ആയിരുന്നു. ഇപ്പോൾ ചിത്രീകരണം പൂർത്തിയെന്നും അതിന് ശേഷമാണ് ചിത്രം പങ്കുവെച്ചത് എന്നുമാണ് വിവരം.

ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് പൂർത്തിയായെന്നും ഹരീഷ് പേരടി സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ് എന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ്:

”ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ. ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പര ബഹുമാനത്തിന്റെ സ്‌നേഹമുഹൂർത്തം …ലാലേട്ടാ.”-ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിക്ക് പുറമെ മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം.

പിഎസ് റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടർ.

Advertisement