Home Entertainment Celebrities

ലാൽ സാർ എന്റെ അസിസ്റ്റന്റായി നിന്നിട്ടുണ്ട്; മറ്റൊരു നടനിൽ നിന്നും അങ്ങനെയൊരു സഹകരണം എനിക്ക് ഉണ്ടായിട്ടില്ല! കലാ മാസ്റ്ററിന്റെ വാക്കുകൾ

1049

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മോഹൻലാൽ. കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കുമെല്ലാം മെഗാസ്റ്റാർ പ്രിയപ്പെട്ട ലാലേട്ടനാണ്. തലമുറവ്യത്യാസമില്ലാതെയാണ് മോഹൻലാൽ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

ഒപ്പം അഭിനയിക്കുന്നവരോട് എപ്പോഴും സൗഹാർദ്ദപരമായ മാത്രമാണ് ലാലേട്ടൻ ഇടപഴകാറുള്ളൂ. ഒരു മെഗാസ്റ്റാറിന്റെ താര ജാഡകൾ ഒരിക്കൽ പോലും ലാലേട്ടൻ ഷൂട്ടിങ് സെറ്റുകളിൽ കാണിച്ചിട്ടില്ല എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ഇൻഡസ്ട്രയിൽ ഉള്ളവർ തന്നെ പറഞ്ഞിട്ടുളളതുമാണ്. ഇപ്പോഴിതാ കൊറിയോഗ്രാഫർ കലാ മാസ്റ്ററുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയ വഴി ശ്രദ്ധിയ്ക്കപ്പെടുന്നത്.

Advertisements

ALSO READ

കോവിഡ് കാലത്ത് മൊട്ടിട്ട മിമിയുടേയും കണ്ണപ്പന്റേയും പ്രണയത്തിന് താലികെട്ടിലൂടെ സാഫല്യം ; സാക്ഷിയായി മൂന്നര മാസം പ്രായമുള്ള മകൻ സായി

‘ഐ വി ശശി സാറിന്റെ ‘വർണപകിട്ടി’ന്റെ ഷൂട്ടിംഗ് ലൊക്കേഷൻ സിങ്കപ്പൂർ ആയിരുന്നു. അതിലൊരു ഡ്യൂയറ്റ് സോങ് ഉണ്ട്, ലാൽ സാറും മീനയും ആണ് സോങ്ങിൽ ഉള്ളത്. ഞാൻ ഡാൻസ് കമ്പോസ് ചെയുമ്പോൾ എന്നോടൊപ്പം മെയിൻ അസിസ്റ്റന്റ് ആയി നിന്ന് നൃത്തം ചെയ്തത് ലാൽ സാറാണ്. സത്യത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ആ ഡാൻസ് മുഴുവൻ കമ്പോസ് ചെയ്തത്’, എന്നാണ് കാലമാസ്റ്റർ പറയുന്നത്.

കലാ മാസ്റ്ററിന്റെ വാക്കുകളിലേക്ക്!

‘ഇന്ത്യയ്ക്കു പുറത്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെങ്കിലും ഞങ്ങൾക്ക് അസിസ്റ്റന്റിനെ കൂടെ കൂട്ടാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ ലാൽ സർ എനിക്ക് വേണ്ടി എന്റെ ഡാൻസ് കൊറിയൊഗ്രാഫിക് അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. മറ്റൊരു നടനിൽ നിന്നും അങ്ങനെയൊരു സഹകരണം എനിക്ക് ഉണ്ടായിട്ടില്ല.

ഐ വി ശശി സാറിന്റെ ‘വർണപകിട്ടി’ന്റെ ഷൂട്ടിംഗ് ലൊക്കേഷൻ സിങ്കപ്പൂർ ആയിരുന്നു. അതിലൊരു ഡ്യൂയറ്റ് സോങ് ഉണ്ട്,ലാൽ സാറും മീനയും ആണ് സോങ്ങിൽ ഉള്ളത്.ഞാൻ ഡാൻസ് കമ്പോസ് ചെയുമ്പോൾ എന്നോടൊപ്പം മെയിൻ അസിസ്റ്റന്റ് ആയി നിന്ന് നൃത്തം ചെയ്തത് ലാൽ സാറാണ്. സത്യത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ആ ഡാൻസ് മുഴുവൻ കമ്പോസ് ചെയ്തത്.

ALSO READ

ആറേഴ് ചിത്രങ്ങൾ ഒരുപോലെ പൊളിഞ്ഞതു കൊണ്ട് മമ്മൂക്ക ആ വമ്പൻ പടത്തിന് ഡേറ്റ് കൊടുത്തില്ല, അതിന്റെ ഗുണം കിട്ടിയത് മോഹൻലാലിനും: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

കമൽ സാറിന്റെ ‘അയാൾ കഥഎഴുതുകയാണ്’ എന്ന സിനിമയിലെ ദുബായ് രംഗങ്ങളിലും ലാൽ സാർ ആണ് എന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തതും എന്റെ കൂടെ ഡാൻസ് കമ്പോസ് ചെയ്തതും.ആരും ആവിശ്യപെട്ടിട്ടല്ല അദ്ദേഹം ഇതൊക്കെ ചെയുന്നത്, സ്വമനസ്സാലെ തയ്യാറായിവരികയാണ്.

പണ്ട് രഘു മാസ്റ്റർക്ക് വേണ്ടി കമൽ ഹാസ്സൻ അസിസ്റ്റന്റ് ആയി ഡാൻസ് ചെയ്തിട്ടുണ്ട്, അതിനുശേഷം ഒരു താരം ഒരു ഡാൻസ് മാസ്റ്റർക്കുവേണ്ടി അസിസ്റ്റന്റാകുന്നത് ഞങ്ങൾക്കിടയിലാണെന്ന് തോന്നുന്നു.’ എന്നുമാണ് കലാ മാസ്റ്റർ പറഞ്ഞത്.

 

Advertisement