രണ്ടാമത്തെ അറ്റാക്ക് വന്നപ്പോള്‍ മരിച്ചു പോകുമെന്ന് എല്ലാവരും പറഞ്ഞു; മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫാണ് അന്ന് പണം നല്‍കിയത്; ചികിത്സയ്ക്കും എത്തിച്ചു;മോളി കണ്ണമാലി

50

മലയാളികളുടെ പ്രിയതാരമാണ് മോളി കണ്ണമാലി. ചെറിയ വേഷങ്ങളില്‍ എത്തി പൊട്ടിച്ചിരിപ്പിക്കുന്ന മോളിയുടേത് പക്ഷെ അത്ര സന്തോഷകരമായ ജീവിതമല്ല. താരം ഈ പ്രായത്തിനിടെ നിരവധി ശാരീരിക അവശതകളേയാണ് നേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ താരം ഹോളിവുഡ് ചിത്രത്തിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. മലയാളിയായ ജോയ് കെ മാത്യു രചിച്ച് സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്.

ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയാണ് ജോയ് കെ മാത്യു. ഇദ്ദേഹവുമായുള്ള പരിചയമാണ് മോളിയെ ഹോളിവുഡിലേക്ക് എത്തിക്കുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്തോളജി ചിത്രമാണ് ടുമോറോ. ഈ ചിത്രത്തില്‍ മോളി കണ്ണമാലിയുടെ കൂടെ രാജ്യന്തരതാരങ്ങളാണ് അഭിനയിക്കുന്നത്.

Advertisements

,molly

അതേസമയം മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി തന്നെ അസുഖത്തിന്റെ കാലത്ത് സംരക്ഷിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മോളി. ഒരു സമയത്ത് ശാരീരികമായി തളര്‍ന്നുപോയ തനിക്ക് ചികിത്സയ്ക്കുള്ള പണം നല്‍കിയത് മമ്മൂട്ടി ആണെന്ന് മോളി കണ്ണമാലി പറയുന്നു.

ALSO READ- എലിസബത്ത് ഡോകറാണ് കുന്ദംകുളം ആശുപത്രിയില്‍; ഉടനെ വലിയ ഒരു പൊസിഷനിലേക്ക് മാറും; നിങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് മാധ്യമങ്ങളോട് ബാല

തനിക്ക് ജീവിതത്തിലെ രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്ക് വന്നത് സ്റ്റേജ് ഷോയില്‍ കേറാന്‍ നില്‍ക്കുന്ന സമയത്തായിരുന്നെന്നും അന്ന് എല്ലാരും താന്‍ മരിച്ച് പോവുമെന്നാണ് പറഞ്ഞതെന്നും മോളി പ്രതികരിച്ചു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അന്ന് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞത്. എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂട്ടി ആന്റോ ജോസഫിനെ അന്വേഷിക്കാനായി പറഞ്ഞുവിട്ടിരുന്നു. ഓപറേഷന്റെ കാര്യത്തിനായി ഹോസ്പിറ്റലില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്റെ ഹെല്‍ത്ത് ഒരു സര്‍ജറിക്ക് ശരിയാവില്ലെന്ന് പറഞ്ഞു.

ALSO READ- നടി ദിവ്യശ്രീയുടെ ഭർത്താവുമായി ഉള്ള അരുതാത്ത ബന്ധം: കൂടെവിടെ നടി അൻഷിതയെ സീരിയലിൽ നിന്നും പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ

ഇനി ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നുകൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന് വെച്ചു. കാരണം, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ കെയര്‍ ചെയ്യാനും ആളില്ലെന്നും മോളി കണ്ണമാലി പറയുന്നു.

എനിക്ക് നല്ല ആരോഗ്യമുള്ള പ്രായത്തില്‍ തന്നെ പ്രഷര്‍ വന്നതാണ്. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. പിന്നീട് സിനിമ ഫീല്‍ഡിലേക്ക് കുറച്ച് പൈസയൊക്കെ ഉണ്ടാക്കി വരുന്നതിനിടെയാണ് പെട്ടെന്ന് അറ്റാക്ക് വന്നത്.

രണ്ടാമത്തെ അറ്റാക്ക് വന്നത് സ്റ്റേജ് ഷോയില്‍ കേറാന്‍ നില്‍ക്കുന്ന സമയത്തായിരുന്നു. അന്ന് എല്ലാരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നായിരുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു.

വല്ലാതെ കടത്തിലുമായി പോയി. പിന്നീട് മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്. പിന്നെ ഞാന്‍ അദ്ദേഹത്തോട് പൈസ ആവശ്യപ്പെട്ടിട്ടില്ല എന്നും മോളി പറയുന്നു.

Advertisement