മോഹന്‍ലാലിന് ഒപ്പം നാഗാര്‍ജ്ജുനയും, സുനില്‍ ഷെട്ടിയും, വിജയ് സേതുപതിയും വിക്രമും; ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി അണിനിരക്കുന്നത് വമ്പന്‍താരനിര, മരക്കാര്‍ ചരിത്രമാക്കാന്‍ പ്രിയനും കൂട്ടരും

15

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരുന്ന നവംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും . നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാകും.

Advertisements

പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുനില്‍ ഷെട്ടി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ കാക്കകുയിലിലും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പ്രിയദര്‍ശന്‍ തെലുങ്കില്‍ സംവിധാനം ചെയ്ത നിര്‍ണ്ണയം എന്ന ചിത്രത്തിലെ നായകന്‍ ആയിരുന്നു നാഗാര്‍ജുന. പ്രിയന്റെ തന്നെ മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിന്റെ തെലുങ്ക് റീമേക് ആയിരുന്നു ആ ചിത്രം.


ഏതായാലും തെലുങ്കു മാര്‍ക്കറ്റില്‍ മരക്കാര്‍ പിടിമുറുക്കും എന്നുറപ്പിക്കാം. അതിനു പുറമേ ബ്രിട്ടീഷ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ജനതാഗാരേജിന്റെ വന്‍വിജയത്തിനു ശേഷം മോഹന്‍ലാലിനും തെലുങ്കില്‍ ഇപ്പോള്‍ നല്ല മാര്‍ക്കറ്റ് ആണുള്ളത്. ബാഹുബലി ഫെയിം സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനര്‍ ആയും തിരു ക്യാമറാമാന്‍ ആയും ഈ ചിത്രത്തില്‍ ജോലി ചെയ്യും.

തമിഴില്‍ നിന്ന് സൂര്യ അല്ലെങ്കില്‍ വിജയ് സേതുപതി ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. . വിക്രമിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഏതായാലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് സൂചന.

Advertisement