നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയതായി മൗനി റോയ്; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ

68

ബോളിവുഡിലെ സർപ്പ സുന്ദരിയാണ് മൗനി റോയ്. ടെലിവിഷൻ രംഗത്തിലൂടെ എത്തി ബോളിവുഡ് പ്രേക്ഷകരുടെ മനം കവർന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്ക് വെച്ചൊരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. താൻ ഒൻമ്പത് ദിവസമായി ആശുപത്രിയിലാണ് എന്നാണ് കുറിപ്പ്

താരത്തിന്റെ കുറിപ്പിങ്ങനെ; 9 ദിവസം ആശുപത്രിയിൽ. ഞാൻ ഇതുവരെ അനുഭവിക്കാത്ത അത്ര ആഴത്തിലുള്ള നിശ്ചലത എന്നെ തളർത്തിയിരിക്കുന്നു. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി എന്നറിയിക്കാൻ സന്തോഷമുണ്ട്. വളരെ പതുക്കെയാണെങ്കിലും ഭേദമായി വരുന്നു.

Advertisements

Also Read
അക്കാര്യത്തിൽ ഷീല അതീവ ദുഖിതയാണ്; സിനിമ അവരെ കൊണ്ടാടിയിട്ടും സ്വന്തം മകന് ഒന്നും ആവാൻ സാധിച്ചില്ല; ഷീലയുടെ വിഷമം പറഞ്ഞ് ചെയ്യാറു ബാലു

സന്തോഷകരവും ആരോഗ്യകരവുമായ ജീവിതമാണ് വലുത്. എന്റെ ഡോക്ടർമാർക്കും നഴ്സുമാർക്കും എനിക്കു വേണ്ടി സമയം ചെലവഴിച്ച പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു. സൂരജ് നിങ്ങളെപ്പോലെ മറ്റാരുമില്ല. എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അതേസമയം താരത്തിനോട് ഡയറ്റ് ഒഴിവാക്കി ശരിയായ രീതിയിൽ ആഹാരം കഴിക്കാൻ ഉപദേശിച്ച്‌ക്കൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. മൗനി അമ്മയാകാൻ ഒരുങ്ങുകയാണോ എന്ന ചോദ്യവും ആരാധകർ പോസ്റ്റിന് താഴെ കമന്റായി ചോദിക്കുന്നുണ്ട്. ചിലർ താരത്തിന് രോഗമുക്തി ആശംസിച്ചുക്കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്.

Also Read
കക്ഷത്തിലുള്ളത് കിട്ടുകയും ചെയ്തില്ല, ഉത്തരത്തിലുള്ളത് പോവുകയും ചെയ്തു; ബോളിവുഡ് നടി അമീഷ പട്ടേലിന്റെ പ്രണയത്തിൽ സംഭവിച്ചത് ഇങ്ങനെ;

ക്യുങ്കി സാസ് ഭി കഭി ബഹു തി എന്ന ചിത്രത്തിലൂടെയാണ് മൗനി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. . നാഗിൻ എന്ന അമാനുഷിക ത്രില്ലർ പരമ്പരയും അതിന്റെ രണ്ടാം ഭാഗമായ നാഗിൻ 2 ലും രൂപം മാറ്റുന്ന സർപ്പമായി അഭിനയിച്ചതിന് ശേഷം റോയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി . ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളും ഗോൾഡ് അവാർഡുകളും ഉൾപ്പെടെ വിവിധ അവാർഡുകൾ നേടിയിട്ടുണ്ട് .മലയാളിയായ സൂരജാണ് മൗനിയുടെ ഭർത്താവ്

Advertisement