ദുബൈയില്‍ വെച്ച് വാലിബന്‍ കണ്ട് മോഹന്‍ലാല്‍, ഒപ്പം ചേര്‍ന്ന് മമ്മൂക്കയും കുടുംബവും, വൈറലായി താരരാജാക്കന്മാരുടെ ചിത്രം

100

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മകഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് ലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

സമീപകാലത്തായി മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രീ ഹൈപ്പ് ലഭിച്ച ചിത്രം വമ്പന്‍ സ്‌ക്രീന്‍ കൗണ്ടുമായി ലോകമെങ്ങും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം ലാലേട്ടന്‍ കേരളത്തിലുണ്ടായിരുന്നില്ല.

Also Read:സിദ്ധിഖ് ഇക്ക ഒരു നല്ല മനുഷ്യന്‍, ഓരോ സീനും ഷൂട്ട് ചെയ്യുന്നത് ചില്ലായിട്ട്, രസകരമായ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് അനശ്വര രാജന്‍

ഇപ്പോള്‍ ദുബൈയിലാണ് മോഹന്‍ലാലും കുടുംബവും. ദുബൈയില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും കുടുംബവുമുണ്ട്.

മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ആണ് ചിത്രത്തിലുള്ളത്. എമ്പുരാന്റെ ചിത്രീകരണത്തിനായി യുഎസിലേക്ക് പോകുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ലാലേട്ടനും കുടുംബവും യുഎഇയില്‍ എത്തിയത്. വാലിബന്‍ ദുബൈയിലെ തിയ്യേറ്ററില്‍ വെച്ചാണ് ലാലേട്ടന്‍ കണ്ടത്.

Also Read:പ്രേമിന്റെ അമ്മയ്ക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു, എന്റെ വീട്ടില്‍ മതം പോലും പ്രശ്‌നമായില്ല, പക്ഷേ അവര്‍ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സ്വാസിക

അതേസമയം മമ്മൂട്ടിയും ഭാര്യയും ദുബൈയിലെത്തിയത് സ്വകാര്യ സന്ദര്‍ശനത്തിനായിട്ടാണ്. സുഹൃത്തായ സനില്‍ കുമാറാണ് മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ഒത്തുചേര്‍ന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisement