അന്ന് ആ നടിയുടെ ഭര്‍ത്താവ് എടുത്ത ഫോട്ടോ കാരണം സീരിയലിലെത്തി; താന്‍ നടിയായ കഥ പറഞ്ഞ് മൃദുല; ഒറ്റ സീരിയല്‍ കൊണ്ട് നിര്‍ത്താമെന്ന് കരുതിയെന്നും താരം

545

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Advertisements

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം.

ALSO READ- അഭിനയിച്ചത് തുടങ്ങിയതേ ശ രീ രം മുഴുവൻ പ്രദർശിപ്പിച്ച് ആണ്, സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ എന്ന എല്ലാവരും സെ ക് സി എന്നാണ് വിളിച്ചിരുന്നത്: റിയാ സെൻ

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് മൃദുലയും യുവയും. സീരിയലില്‍ നിന്നും താല്‍കാലികമായി ബ്രേക്ക് എടുത്തിരിക്കുന്ന താരം താന്‍ എങ്ങനെയാണ് സീരിയലില്‍ എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ചെറുപ്പകാലം തൊട്ടേ അഭിനയത്തോടും നൃത്തത്തോടും താത്പര്യം ഉണ്ടായിരുന്നു. പിന്നീട് ആദ്യമായി ചെയ്തത് ഒരു ഷോര്‍ട്ട് ഫിലിം ആയിരുന്നു.

പിന്നീട് കുറച്ചു സിനിമകള്‍ ചെയ്തിരുന്നെങ്കിലും അതില്‍ പലതും റിലീസ് പോലും ആയില്ല. ഇങ്ങനെയിരിക്കുന്ന സമയത്താണ് അനിത എന്നൊരു ആര്‍ട്ടിസ്റ്റ് കാരണം സീരിയല് രംഗത്തേക്ക് വാതില്‍ തുറന്നത്. പുള്ളിക്കാരിയുടെ ഭര്‍ത്താവ് എന്റെ ഒപ്പം അഭിനയിച്ചിട്ടുള്ളതാണ്. അന്ന് ഒരു ഫോട്ടോ എടുത്തപ്പോള്‍ അതിന്റെ ബാക്ക് സൈഡില്‍ കൂടെ ഞാന്‍ പോകുമ്പോള്‍ ആ ക്യാമറയിലേക്ക് നോക്കിയിരുന്നു.

ALSO READ-മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കാൻ ആ പ്രമുഖ നടൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

ആ ഫോട്ടോ ജനാര്‍ദ്ദനന്‍ സാറിന് പിക്ച്ചര്‍ എടുത്ത ചേട്ടന്‍ അയച്ചു കൊടുത്തതാണ് ട്വിസ്റ്റായത്. അദ്ദേഹത്തിന്റെ ന്യൂ ലുക്ക് ആണെന്ന് പറയുകയും ചെയ്തിരുന്നു. ആ സമയത്താണ് സാര്‍ പുതിയ സീരിയലിനു വേണ്ടി ഹീറോയിന്‍ തേടിക്കൊണ്ടിരുന്നത്. അപ്പോഴാണ് ഈ ഫോട്ടോ സാറിന് കിട്ടിയത്. സാര്‍ സൂം ചെയ്തു നോക്കിയപ്പോള്‍് എന്റെ ഫോട്ടോ ആയിരുന്നു കണ്ടത്. സാര്‍ അപ്പോള്‍ തന്നെ ഡീറ്റെയില്‍സ് പുള്ളിയോട് തിരക്കുകയും അഭിനയിക്കാന്‍ താത്പര്യം ഉണ്ടോ എന്ന് മറ്റൊരാളെ കൊണ്ട് വിളിച്ചു തിരക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ ആ സമയത്തൊന്നും എനിക്ക് സീരിയല്‍ ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.
കൂടാതെ റ്റൊരു സീരിയല്‍ സെറ്റില്‍ പോയിട്ട് താത്പര്യം ഇല്ലെന്ന് പറഞ്ഞിട്ടു വന്ന ആളാണ് താന്‍. പക്ഷെ, ആ കോള്‍ വന്നപ്പോഴാണ് ഇനി സീരിയല്‍ ചെയ്യാം എന്ന് ചിന്തിച്ചത്. അങ്ങനെയാണ് ആ സീരിയല്‍ കമ്മിറ്റ് ചെയ്തത്. കല്യാണസൗഗന്ധികം
ആയിരുന്നു ആ സീരിയലെന്ന് പറയുകയാണ് മൃദുല.

ഈ ഒരു സീരിയലോടെ അഭിനയം നിര്‍ത്താമെന്നു കരുതിയെങ്കിലും അടുത്ത പ്രോജക്ട് ഒരു മാസത്തെ ഇടവേളയില്‍ തന്നെ ലഭിക്കുകയായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയ ശേഷം ഇത്രയും ഒരു ഗ്യാപ്പ് എടുക്കുന്നത് ഇതാദ്യമാണെന്നും മൃദുല പറഞ്ഞു. അഭിനയത്തില്‍ എപ്പോഴും തിരക്കാണ് നല്ലതെന്നും തമിഴ് തെലുങ്ക് സീരിയലിലേക്കും ക്ഷണം കിട്ടിയിരുന്നെന്നും താരം വെളിപ്പെടുത്തി,

Advertisement