എത്തേണ്ടിടത്ത് എത്തിയതിന് ശേഷം ആ സസ്പെന്‍സ് പൊട്ടിച്ചു; സന്തോഷം പങ്കുവെച്ച് താര ദമ്പതികള്‍

83

ചക്കപ്പഴം എന്ന ഒറ്റ പരമ്പര മതി നടൻ മുഹമ്മദ് റാഫിയെ പ്രേക്ഷകർ ഓർക്കാൻ. ഇതിലെ സുമ എന്ന സുരേഷിനെ അതിമനോഹരമായിട്ടാണ് ഈ നടൻ അവതരിപ്പിച്ചത്. തന്റെ അഭിനയത്തിലുള്ള കഴിവ് എത്രത്തോളം ഉണ്ടെന്ന് മുഹമ്മദ് റാഫി തെളിയിച്ചു കഴിഞ്ഞു. 

സോഷ്യൽ മീഡിയയിൽ സജീവമാണ് റാഫിയും ഭാര്യ മഹിനെയും. ഈ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറൽ ആവാറുണ്ട്. ടിക് ടോക് വീഡിയോയിലൂടെയാണ് മഹീനിയുടെ കടന്നു വരവ്. പിന്നീട് താരം യൂട്യൂബ് ചാനൽ ആരംഭിക്കുകയും ഇതിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും തുടങ്ങി. ഇപ്പോഴിതാ തൻറെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ.

Advertisements

ഒരു സ്വപ്ന യാത്ര!. റാഫിയുടെ പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സംഭവിച്ച കാര്യം, ഇങ്ങനെ ഒരു സ്ഥലമുണ്ട് എന്ന് അറിഞ്ഞതുമുതൽ തുടങ്ങിയ ആഗ്രഹമാണ് മഹീനയുടേത്.

ചെറിയ ഒരു സസ്പെൻസോടുകൂടെയാണ് പോകുന്ന ഇടത്തെ കുറിച്ച് മഹീനയും റാഫിയും പറയുന്നത്. യാത്ര പുറപ്പെട്ട്, എത്തേണ്ടിടത്ത് എത്തിയതിന് ശേഷം ആ സസ്പെൻസ് പൊട്ടിച്ചു, കശ്മീർ!. ഡൽഹി ടു കശ്മീർ കണക്ടഡ് ഫ്ളൈറ്റ് എടുത്താണ് റാഫിയും ഭാര്യയും കശ്മീരിൽ എത്തിയത്. യാത്രയിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും പങ്കുവച്ചുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്.

 

 

Advertisement