അസാധ്യമായ അഭിനയശൈലിക്കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് അന്തരിച്ച നടൻ മുരളി. മുരളിയെ കുറിച്ച് പറയാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ്. പുറമേ പരുക്കനാണെങ്കിലും അകമേ സ്‌നേഹസമ്പന്നനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പലപ്പോഴായി പലരും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മുരളിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
മുരളിക്ക് തന്നോട് ശത്രുതയായിരുന്നുവെന്നാണ് ഒരിക്കൽ മമ്മൂട്ടി പറഞ്ഞത്. നല്ല ആത്മബന്ധത്തിലായിരുന്ന ഞങ്ങൾക്കിടയിൽ എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. മുരളിയുടെ ശത്രുതയുടെ കാരണവും അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മമമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ ആർക്കും മദ്യസേവ നടത്തിയിട്ടില്ല. ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന്റെ ബിൽ ഞാൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിന്റെ ആണ്.

മുരളിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ദിവ്യമാണ്. പക്ഷേ അതൊന്നും പുറമേ കാണിച്ചിരുന്നില്ല. ഞാനും, മുരളിയും അഭിനയിച്ചിട്ടുള്ള സിനിമകൾ എടുത്ത് നോക്കിയാൽ ഈ ബന്ധം മനസ്സിലാവും. വില്ലനായി വന്നാലും, സുഹൃത്തായി വന്നാലും ഞങ്ങൾക്കിടയിൽ ശക്തമായ ഒരു ഇമോഷണൽ ബ്ലോക്കുണ്ട്. അത്രത്തോളം വികാരപരമായ അടുപ്പമായിരുന്നു അത്.
എനിക്ക് ആദ്യമായി ദേശീയ അവാർഡ് കിട്ടിയപ്പോൾ എന്നെക്കുറിച്ച സംസാരിച്ചവനാണ് മുരളി. ആ ശത്രുതയുടെ കാരണം എനിക്ക് ഇപ്പോഴും അറിയില്ല. മുരളി പോയപ്പോൾ വല്ലാത്ത മാനസിക വിഷമമായി. ആ ശ്തരുതയുടെ കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്. മരണം വരെ എന്നെ ഒരു ശത്രുവിനെ പോലെയാണ് മുരളി കണ്ടത്. ഇന്നും എനിക്കത് മാനസിക വ്യഥയാണ്.

അതേസമയം മുരളിയുടെ മകൾ കാർത്തികയുടെ വിവാഹത്തിൽ പങ്കെടുത്ത വളരെ ചുരുക്കം താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി.മുരളിയും മമ്മൂട്ടിയും ഒരുമിച്ച് എത്തിയ സിനിമകൾ എല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. അമരം എന്ന സിനിമയെ അനശ്വരമാക്കിയത് ഇരുവരുടെയും കൂട്ടുക്കെട്ട് തന്നെയായിരുന്നു.
 
            