മകന് ചികിത്സാസഹായം ചോദിച്ചെത്തിയ യുവതിയെ ആട്ടിപ്പായിച്ച് സുരേഷ് ഗോപി, തുണയായെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്ത് എംവി ഗോവിന്ദന്‍, അമ്മയെയും കുഞ്ഞിനെയും ഇനി കേരളം ഏറ്റെടുക്കും

744

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.

Also Read:ദൃശ്യം ഞങ്ങളുടെ ലാലേട്ടന്റെയാണ്, അല്ലാതെ അജയ് ദേവഗണിന്റേതല്ല, ഇത് മലയാള സിനിമയോട് കാണിക്കുന്ന നീതികേട്, പൊട്ടിത്തെറിച്ച് മലയാളികള്‍, കാരണം ഇതാണ്

നാല് മക്കളാണ് ഇവര്‍ക്കുള്ളത്. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അപൂര്‍വ്വരോഗത്തിന്റെ പിടിയിലായകുഞ്ഞിന് വേണ്ടി ചികിത്സാ സഹായം തേടിയെത്തിയ അമ്മയ്ക്ക് താരം പരിഹസിച്ചുവെന്ന ആരോപണങ്ങളിലായിരുന്നു വിമര്‍ശനം.

സിന്ധു എന്ന യുവതിയായിരുന്നു കുഞ്ഞിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപിയുടെ അടുത്തെത്തിയത്. മയോസൈറ്റിസ് രോഗമാണ് കുഞ്ഞിന് ബാധിച്ചത്. ഒരു മാസം മരുന്നിന് 50000രൂപ ചെലവുവരും. കോടീശ്വരന്‍ പരിപാടിയിലൂടെയാണ് സുരേഷ് ഗോപിയുടെ ചാരിറ്റിയെ കുറിച്ച് അറിഞ്ഞതെന്നും അങ്ങനെയാണ് പോയി കാണാന്‍ തീരുമാനിച്ചതെന്നും സിന്ധു പറയുന്നു.

Also Read:ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ ബസ്സിടിച്ചതാണ്, മൂന്ന് സര്‍ജറി കഴിഞ്ഞു, ഭയങ്കര പെയിന്‍ ആണെന്നാണ് പറയുന്നത്, നടന്‍ കാര്‍ത്തിക് പ്രസാദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബീന ആന്റണി പറയുന്നു

അങ്ങനെയാണ് സിന്ധു ഗുരുവായൂരില്‍ വെച്ച് സുരേഷ് ഗോപിയെ കണ്ടത്. എന്നാല്‍ സഹായം ചോദിച്ചെത്തിയ അവരെ താരം ആട്ടിയോടിച്ചു. സിന്ധു സങ്കടത്തോടെ ഇത് പറയുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിഷയത്തില്‍ ഇടപെടുകയും സന്‌ഹേത്തണലൊരുക്കുകയും ചെയ്തിരുന്നു.

എംവി ഗോവിന്ദന്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സഹായം ചോദിച്ച് എത്തുന്നവരെ ആട്ടിയോടിക്കുകയല്ല, മറിച്ച് ചേര്ഡത്തുപിടിക്കുന്നതാണ് കേരളത്തിന്റെ സംസ്‌കാരം എന്ന് അദ്ദേഹം കുറിച്ചു.

Advertisement