Home Entertainment

ദൃശ്യം 2 ന് ശേഷം ഒരു മിസ്റ്ററി ത്രില്ലറുമായി വീണ്ടും മോഹൻലാലും ജീത്തു ജോസഫും; ട്വൽത്ത് മാൻ ചിത്രീകരണം ആരംഭിച്ചു

45

ദൃശ്യം 2വിന്റെ വൻ വിജയത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ട്വൽത്ത് മാൻ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

Advertisements

ALSO READ

കേട്ട് കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട് ; ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു, പ്രണയം എന്നൊന്നും പറയാനാവില്ല! കാവ്യ മാധവന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നു

കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ്ചിത്രം എത്തുക. സിനിമയുടെ പ്രഖ്യാപനം തന്നെ ഓൺലൈനിൽ തരംഗമായിരുന്നു. ദൃശ്യം 2 ന്റെ വമ്പിച്ച വിജയത്തിനുശേഷമാണ് ഒരു മിസ്റ്ററി ത്രില്ലറുമായാണ് കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. നേരത്തെ മോഹൻലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ സൂചന ഉണ്ടായിരുന്നു.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.
എന്നാൽ മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം റാം ഷൂട്ടിംഗ് പാതിവഴിയിലാണ്. വിദേശ രാജ്യത്ത് ചിത്രീകരിക്കേണ്ടതിനാൽ റാം ഇനിയും വൈകാനാണ് സാധ്യത. ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂർത്തിയാക്കാനുള്ളത്.

അതേസമയം ദൃശ്യം 2ന്റെ തിയറ്റർ റിലീസ് അടുത്തിടെ സിംഗപ്പൂരിലും ഗൾഫിലും നടന്നിരുന്നു. യുഎഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലായി 37 സ്‌ക്രീനുകളിലും സിംഗപ്പൂരിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്‌സ് ശൃംഖലയായ ഗോൾഡൻ വില്ലേജ് സിനിപ്ലെക്‌സുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സമീപകാല ഇന്ത്യൻ ഒടിടി റിലീസുകളിലെ ട്രെൻഡ് സെറ്റർ ആയിരുന്നു ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘ദൃശ്യം 2’.

ALSO READ

ഗപ്പിയിലെ ആമിന ആളാകെ മാറിയെന്ന് ആരാധകർ ; സാരിയിൽ ഹോട്ടായി നന്ദന വർമ്മ, ശ്രദ്ധ നേടി ഫോട്ടോഷൂട്ട് വീഡിയോ

സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. പശ്ചാത്തലസംഗീതം അനിൽ ജോൺസൺ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.

Advertisement