മോഹൻലാലിന്റെ ഭാഗ്യ നായിക, മമ്മൂട്ടിയുടെ മകളായും കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ചു, രജനി കാന്തിനും മകളും കാമുകിയും ഭാര്യയുമായി, നടി മീനയുടെ അഭിനയ ജീവിതം ഇങ്ങനെ

175

സാധാരണയായി ഒന്നിലധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചാൽ ഹിറ്റ് ജോഡികൾ ആകുന്ന താരങ്ങളുണ്ട് സിനിമാ ലോകത്ത്. അത്തരം പല നായികാ നായകന്മാരെയും പ്രേക്ഷകർ ഇന്നും സ്നേഹിക്കുന്നുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. ആരാണ് അതെന്നു അറിയാമോ?

മമ്മൂട്ടിയുടെ നായികമാരിൽ തെന്നിന്ത്യൻ താര സുന്ദരി മീനയ്ക്കാണ് ആ ഭാഗ്യം ലഭിച്ചത്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ മീന പി ജി വിശ്വംഭരന്റെറസംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകൾക്ക് തുല്യമായ വേഷത്തിൽ അഭിനയിച്ചു.

Advertisements

മമ്മൂക്കയുടെ മകളായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും ഒരു അഭിമുഖത്തിൽ മീന പറഞ്ഞു. രാക്ഷസ രാജാവ്, കറുത്ത പക്ഷികൾ, കഥ പറയുമ്പോൾ, ഷൈലോക്ക് എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ നായികാ വേഷത്തിലും മീന എത്തി.

രാക്ഷസ രാജാവിലാണ് യഥാർത്ഥത്തിൽ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് മൂന്നു ചിത്രങ്ങളിലും മീനയ്ക്ക് നായകൻ മറ്റു താരങ്ങളായിരുന്നു. എന്നാൽ ബാല്യകാല സഖി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്റെ ഉമ്മയായി മീന എത്തി. ഇതിലെ മറ്റൊരു കൗതുകം നജീബിന്റെ ബാപ്പ, അതായത് മീനയുടെ ഭർത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു.

Also Read
അറേഞ്ച്ഡ് മാര്യേജിൽ തീരെ വിശ്വാസമില്ല, വിവാഹമെന്ന വ്യവസ്ഥയോട് തന്നെ ഒട്ടും യോജിപ്പില്ല: തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

അതേസമയം ബാലതാരമായി എത്തിയിട്ട് 40 വർഷവും നായികയായിട്ട് 26 വർഷത്തോളവും ആയിട്ടും ഇന്നും സിനിമയിൽ തിളങ്ങി നിൽക്കുന്ന മീന മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയടക്കം ഭാഗ്യ നായികയാണ്. സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാള സിനിമയിൽ ആദ്യം നായികയായി എത്തുന്നത്. നെഞ്ചങ്കൾ എന്ന സിനിമയിൽ ശിവാജി ഗണേശന്റെ മകളായിട്ടായിരുന്നു ബാലതാരമായി മീനയുടെ അരങ്ങേറ്റം.

പിന്നീട് ഇന്ത്യയിലെ പല ഭാഷകളിലും ബാലതാരമായി മീന അഭിനയിച്ചു. ഇപ്പോഴത്തെ മുൻനിര നായകന്മാരായ രജനീകാന്തിന്റേയും മമ്മൂട്ടിയുടെയും ഒക്കെ മകളായി താരം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് ഒരിക്കൽ തമാശയായി ചോദിച്ചിട്ടുണ്ട് തന്റെ മകളായും കാമുകിയായും ഭാര്യയായും അഭിനയിച്ച മീന ഇനി അമ്മയായി അഭിനയിക്കുമോ എന്ന്.

എന്നാൽ മമ്മൂട്ടിയുടെ കാര്യത്തിൽ അത് തികച്ചും ശരിയായിരുന്നു. മകളായും കാമുകിയായും അഭിനയിച്ച മീന ബാല്യ കാലസഖി എന്ന സിനിമയിൽ മമ്മൂട്ടിയുടെ അമ്മയായും വേഷമിട്ടു. 45 ഓളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച അതിനു ശേഷമാണ് മീന നവയുഗം എന്ന തെലുങ്ക് സിനിമയിൽ നായികയായെത്തിയത്.

മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ ,വിജയകാന്ത് ചിരഞ്ജീവി, വിഷ്ണുവർധൻ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലൊക്കേഷൻ ഒരു പൊതുവേ താരം അധികം സംസാരിക്കാറില്ല. ജാഡയാണോ എന്ന ചോദ്യം മീനയോട് തന്നെ പലപ്പോഴും പലരും ചോദിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

Also Read
അമ്മയറിയാതെ സീരിയലിലെ വിനീത് യാതാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ? സാജിൻ ജോണിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

പക്ഷേ എനിക്ക് ജാഡ ആയതുകൊണ്ടല്ല ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാതിരിക്കാനാണ് അത്തരത്തിലൊരു സുരക്ഷാ എടുക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. അധികം ആരോടും സംസാരിച്ച ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കരുതെന്ന് അമ്മ സിനിമയിലെത്തിയപ്പോൾ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മീന പറയുന്നു.

ഏഴോളം സിനിമാ ഇൻഡസ്ട്രികളിൽ സ്വാധീനമുള്ള നടിയായിരുന്നു മീന. സിനിമയ്ക്ക് പുറമേ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ് താരം. മലയാളത്തിൽ താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായിട്ടാണ് മീന ബ്രോ ഡാഡിയിൽ എത്തിയത്.

നേരത്തെ വർണപകിട്ട്, നാട്ടുരാജാവ്, ഒളിംപ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്‌മചാരി, ഉദയനാണ് താരം, ചന്ദ്രോൽസവം, ദൃശ്യം, ദൃശ്യം 2 തുടങ്ങി നിരവധി സിനിമകളിൽ മീന മോഹൻലാലിന്റെ നായിയായി എത്തിയിരുന്നു. മോഹൻലാലിന്റെ ഭാഗ്യ ജോഡി എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.

Advertisement