Home Entertainment Celebrities

അങ്ങനെ നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്നു; പുതിയ റിപ്പോര്‍ട്ട് പുറത്ത്

94

നടൻ നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രം ആണ് തണ്ടേൽ. ചിത്രത്തിൽ നടി സായി പല്ലവിയാണ് നായികയായി എത്തുന്നത്. ഈ അടുത്ത് സിനിമയുടെ പൂജ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് പുറത്തുവന്നത്. സിനിമ പറയുന്നത് ഒരു പ്രണയകഥയാണ്.

Advertisements

2018ൽ ആന്ധ്രപ്രദേശിൽ നടന്ന സംഭവമാണ് ചിത്രത്തിൻറെ പ്രമേയം. ഇതുവരെ താൻ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഇത് എന്ന് നാഗചൈതന്യ പറയുന്നു. സ്വന്തം അവകാശങ്ങൾക്കായി പോരാടുന്ന യുവതിയുടെ കഥാപാത്രമായിട്ടാണ് ഇതിൽ സായി പല്ലവി എത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായി പല്ലവി അഭിനയിക്കുന്നത്.

അതേസമയം ഈ ചിത്രത്തിൽ നാഗചൈതന്യയ്ക്ക് പ്രതിഫലമായി ഏഴു കോടിയാണ് ലഭിക്കുക. എന്നാൽ സായി പല്ലവിയുടെ പ്രതിഫലം എത്രയെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നില്ല.

സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലിൽ നാഗചൈതന്യയ്ക്ക വലിയ പ്രതീക്ഷകളാണ് ഉള്ളത് . അതേസമയം പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു നടി.

 

Advertisement