കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യും, മത്സ്യത്തൊഴിലാളിയായി എത്തുന്നു നാഗചൈതന്യ; വര്‍ക്കൗട്ട് വീഡിയോ വൈറല്‍

62

തന്റെ കഥാപാത്രത്തിന് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ നടൻ നാഗചൈതന്യ തയ്യാറാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് നടൻ. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രത്തിലാണ് നാഗചൈതന്യ നായകനാകുന്നത്.

Advertisements

എൻഎച്ച് 23 എന്നാണ് വിശേഷണപ്പേര്. ഇപ്പോൾ മേയ്‌ക്കോവറിനായി കഠിന പരിശ്രമം നടത്തുന്ന വീഡിയായോണ് നടൻ നാഗചൈതന്യയുടേതായി ശ്രദ്ധയാകർഷിക്കുന്നത്.

ജിമ്മിൽ നിന്ന് വർക്കൗട്ട് ചെയ്യുന്ന നടൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സിനിമയിൽ നായിക സായി പല്ലവിയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നാഗചൈതന്യയുടെ ജോഡിയായി സായിപല്ലവി എത്തുന്നത്.

അതേസമയം ഈ ചിത്രത്തിലെ അഭിനയത്തിന് ഏഴു കോടിയാണ് നടന്റെ പ്രതിഫലം. സായി പല്ലവിയുടെ പ്രതിഫലം പുറത്തു വിട്ടിട്ടില്ല.

ആരാധകർ ഏറെയുള്ള നടിയാണ് സായി പല്ലവി. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ കടന്നുവരവ്. ഇതിൽ താരം അവതരിപ്പിച്ച മലർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. പിന്നീട് തമിഴിലാണ് സായി കൂടുതൽ ശ്രദ്ധ കൊടുത്തത്.

also read
രണ്ട് ഹൃദയങ്ങള്‍ ഇനി ഒരുമിച്ച്; നടി അമല പോള്‍ വിവാഹിതയായി

അതേസമയം ആരാധകരെ ഏറെ വേദനിപ്പിച്ച ഒരു വിവാഹമോചനമായിരുന്നു നടി സമാന്ത റുത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും. ഏഴുവര്‍ഷത്തെ പ്രണയത്തിനുശേഷം ഒന്നായ ഇരുവരും നാലുവര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്, വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനത്തിന്റെ കാരണം രണ്ടുപേരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Advertisement