മോങ്ങിനി എന്നും ബാലാമണി എന്നും വിളിച്ച് നിങ്ങൾ എന്നെ കളിയാക്കി; ബിഗ് ബോസിലേക്ക് നല്ല വസ്ത്രം വാങ്ങാൻ പണമുണ്ടായിരുന്നില്ല, നല്ല വസ്ത്രം ധരിച്ച് നടക്കാൻ എനിക്കും ആഗ്രഹമില്ലേ, കണ്ണീരോടെ ശാലിനി

324

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ്ബോസ് സംഭവ ബഹുലമായി തന്നെ മുന്നേറുകയാണ്. ബിഗ് ബോസ് ഹൗസിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമായിരുന്നു ശാലിനി നായരുടേത്. ഏഷ്യാനെറ്റിൽ വിജയകരമായി മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്ന ബിഗ്ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്തായിരുന്നു. ബിഗ്ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.

കൂടാതെ, അവതാരകയും വി.ജെയുമായിരുന്ന ശാലിനി നാടൻ സൗന്ദര്യത്തിന്റെയും ശാലീനതയുടെയും പ്രതീകമായാണ് പലരും വിലയിരുത്തിയത്. ഇത് സീസണിന്റെ തുടക്കത്തിൽത്തന്നെ ശാലിനിക്ക് ബാലാമണി ഇമേജ് ചാർത്തി നൽകുകയായിരുന്നു. ബിഗ് ബോസിലെ ഈ സീസണിലെ ഒരു ഇമോഷണൽ മത്സരാത്ഥിയായിരിക്കാം ശാലിനി എന്ന മുൻവിധിയും ഉണ്ടായിരുന്നു.

Advertisements

എന്നാൽ നിർഭാഗ്യവശാൽ രണ്ടാമത്തെ എലിമിനേഷൻ പ്രക്രിയയിലൂടെ പുറത്തുപോവുകയായിരുന്നു ശാലിനി. എന്നാൽ അത്രപെട്ടെന്ന് പുറത്താകേണ്ട ആളായിരുന്നില്ല ശാലിനി നായർ എന്നാണ് ചിലകോണുകളിൽ നിന്നും ഉയർന്ന അഭിപ്രായം.

ALSO READ- ഞങ്ങളുടേതായ സംസാരവും വഴക്കുകളുമെല്ലാം ആസ്വദിക്കാറുണ്ട്; കൂടെപ്പിറപ്പിനെ ചേർത്ത് പിടിച്ച് അഭയ ഹിരൺമയി; പുഞ്ചിരി കൈവിടരുതെന്ന് ആരാധകർ

ഇപ്പോഴിതാ ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ എല്ലാം മുംബൈയിൽ എത്തിയിട്ടുണ്ട്. കളിച്ചും ചിരിച്ചും ഒരുമിച്ചുള്ള നിമിഷങ്ങൾ എല്ലാവരും പങ്കുവയ്ക്കുന്നു. ഇതിനിടയിലാണ് ശാലിനി തന്റെ ഒരു സങ്കടം പറഞ്ഞുകൊണ്ട് വീഡിയോയിൽ എത്തിയത്. തന്റെ മേയ്ക്ക് ഓവറിനെ വിമർശിക്കുന്നവരോടാണ് ശാലിനി മനസ് തുറന്നിരിക്കുന്നത്.

തന്നെ കുറിച്ചുള്ള മോശമായ കമന്റുകളോട് ശാലിനി പ്രതികരിക്കുകയാണ് വീഡിയോയിൽ. ബിഗ്‌ബോസ് ഷോ തന്നെ സംബന്ധിച്ച് വലിയ ഒരു അവസരം ആയിരുന്നുവെന്ന് പറയുകയാണ് താരം. ചെറിയ രീതിയിൽ ചെയ്തു ആങ്കറിങ് ചെയ്തു തുടങ്ങിയതാണ് തന്റെ കരിയർ. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്ന ശേഷവും നല്ല അനുഭവങ്ങളാണ് ഉണ്ടായത്. ചിലർ ചെറിയ ചില സജഷൻസ് എല്ലാം നിർദേശിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷവും ബാലാമണി എന്ന് വിളിച്ചപ്പോൾ അതെല്ലാം ആസ്വദിയ്ക്കുകയായിരുന്നു. ട്രോളുകൾ കണ്ട് ചിരിച്ചു പോയെന്നുമൊക്കെ ശാലിനി പറയുന്നുണ്ട്.

ALSO READ- സിനിമാക്കാരന് പെണ്ണ് കിട്ടില്ല; പത്തൊൻപതാമത്തെ പെണ്ണുകാണൽ വിവാഹത്തിലെത്തിയ രസകരമായ കഥ പറഞ്ഞ് ജോണി ആന്റണി

താൻ ഇതാ വീണ്ടും മുംബൈയിൽ വന്നിരിയ്ക്കുകയാണ്. വീണ്ടും എല്ലാവരെയും കണ്ടതിന്റെ എല്ലാം സന്തോഷവും ഒരുമിച്ചുള്ള നിമിഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ അത്ര സജീവമല്ലാതിരുന്നിട്ടും ഫിനാലെയിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് അതെല്ലാം ഷെയർ ചെയ്തത്. ആ സന്തോഷത്തിന് ഇടയിലും ചില ചില കമന്റുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും അക്കാര്യത്തെ കുറിച്ചാണ് പറയുന്നതെന്നും ശാലിനി പറയുന്നു.

ബിഗ് ബോസ് വീട്ടിൽ താരം ധരിച്ചിരുന്ന വസ്ത്രങ്ങൾ വലിയ രീതിയിൽ പരിഹാസത്തിന് കാരണമായിരുന്നു. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നല്ല വസ്ത്രങ്ങൾ ധരിക്കാതിരുന്നതെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

ബിഗ് ബോസിൽ ഞാൻ ധരിച്ച വസ്ത്രത്തിന്റെ പേരിൽ നിങ്ങൾ എന്നെ വിലയിരുത്തരുത്. എന്റെ അവസ്ഥ അതായിരുന്നു. ഞാൻ ഓവറായി, സ്മാർട്ട് ആയി എന്നൊന്നും പറയരുത്. ഞാൻ നേരത്തെ തന്നെ സ്മാർട്ട് ആണ്. ഞാൻ സ്മാർട്ട് ആയാൽ മാത്രമേ എനിക്ക് ആരെങ്കിലും പ്രോഗ്രാം എല്ലാം വിളിച്ച് തരികയുള്ളൂ. ഞാനും മനുഷ്യനാണ്, ഇങ്ങനെയൊക്കെ ജീവിച്ച് പോയിക്കോട്ടെ എന്നാണ് ശാലിനി പറയുന്നത്.

താൻ ചുരിദാർ ആണ് വീട്ടിൽ ധരിക്കാറുള്ളത്. ബിഗ് ബോസ് ഷോയിലേക്ക് വരുമ്പോൾ നല്ല വസ്ത്രം വാങ്ങാനുള്ള പണം ഇല്ലായിരുന്നു. അതിനെ കുറിച്ച് പറഞ്ഞപ്പോൾ, ദാരിദ്രം പറഞ്ഞു എന്ന് പറഞ്ഞ് ചിലർ വിമർശിച്ചിട്ടുണ്ട്. പക്ഷെ അത് ഞാൻ അത്ര കാര്യമാക്കിയില്ല. ആങ്കറിങ് ചെയ്യുമ്പോൾ എനിക്ക് ഡ്രസ്സുകൾ ആരെങ്കിലും സ്പോൺസർ ചെയ്താൽ അത്യാവശ്യം നല്ല മോഡേൺ ഡ്രസ്സുകൾ ഞാൻ ധരിക്കാറുണ്ടെന്നും ഇതുകണ്ട് ഇപ്പോൾ ചിലർ കമന്റ് ഇടുന്നത് കാണുമ്പോഴാണ് സങ്കടമെന്നും ശാലിനി പറയുന്നു.

‘ബിഗ് ബോസിൽ ബാലാമണി കളിച്ചു അത് ഏറ്റില്ല, ഇപ്പോൾ അല്പം ഓവറാകുന്നുണ്ട്’ എന്നൊക്കെയാണ് കമന്റുകളെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ളെങ്കിലും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി. ഇതുപോലെ പല വിമർശനങ്ങളും അതിജീവിച്ച കഥയുണ്ട്. എനിക്ക് ഇപ്പോൾ 32 വയസായി. വളരെ ചെറുപ്പത്തിൽ വിവാഹിതയും വിവാഹ മോചിതയും ആയി. എന്റെ കേസ് എല്ലാം ഞാൻ ഒറ്റയ്ക്ക് ആണ് നടത്തിയത്.

ALSO READ- ഭർത്താവ് മരിച്ചിട്ട് 12 കൊല്ലം, കലാഭവൻ മണിയുടെ മര ണത്തോടെ ഏക ആശ്രയവും നഷ്ടപ്പെട്ടു; തെണ്ടി പണമുണ്ടാക്കാൻ പറഞ്ഞ് ഇറക്കിവിട്ട് മകൻ; നോവാണ് മീന ഗണേഷിന് ജീവിതം

ഒറ്റപ്പെട്ടപ്പോഴും കുഞ്ഞിനെയും കുടുംബത്തെയും നോക്കുക എന്നതായിരുന്നു എന്നെ ലക്ഷ്യം. നാട്ടിലെ ഒരു സിമന്റ് ഷോപ്പിലെ സെയിൽസിൽ ജോലി ചെയ്തു തുടങ്ങിയ എന്റെ കരിയർ ആണ് ഇപ്പോൾ ബിഗ് ബോസ് വരെ വന്നു നിൽക്കുന്നത്. അതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്. ‘ഞങ്ങളെ പോലുള്ളവർക്കും ഇവിടെ ജീവിക്കണ്ടേ സുഹൃത്തുക്കളേ’യെന്നും ശാലിനി ചോദിക്കുന്നു.

സ്റ്റാർട് മ്യൂസിക് ഷോ കണ്ട് ശാലിനി ഇപ്പോൾ സ്മാർട്ട് ആയിട്ടണ്ടെന്നും ഓവർ സ്മാർട്ട് ആണ് എന്നും പലരും പറഞ്ഞു. നിങ്ങൾ ബാലാമണി എന്ന് വിളിച്ച് കളിയാക്കിയ എനിക്ക് ഒരു മേക്കോവർ ചെയ്യാൻ അർഹതയില്ലേ. എല്ലാവരെയും പോലെ ഡ്രസ്സ് ചെയ്ത് ഭംഗിയായ് നടക്കാൻ എനിക്കും ആഗ്രഹമുണ്ട്. നിങ്ങൾ ‘മോങ്ങിനി’ എന്നൊക്കെ പറഞ്ഞ് കളിയാക്കിയപ്പോഴും സഹിച്ചവളാണ് ഞാൻ. ഒരു മനുഷ്യനെ വേദനിപ്പിയ്ക്കുന്നതിന് പരിധിയുണ്ടെന്നും താരം പറയുന്നു.

Advertisement