നമ്മളെ ചൂസ് ചെയ്യാതിരിക്കാനും പല കാരണങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാവും; സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടും നല്ല അവസരമില്ലെന്ന് തോന്നിയിട്ട് കാര്യമില്ലെന്ന് സ്വാസിക

121

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സ്വാസിക. തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരത്തെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത് സീത എന്ന സീരിയല്‍ ആയിരുന്നു. ഒരേ സമയം തന്നെ സീരിയലുകളിലും സിനിമകളിലും വേഷമിടുന്ന താരം മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം വരെ അഭിനയിച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സ്വാസികയെ തേടി പുരസ്‌കാരം എത്തിയത്. നടി ഐശ്വ്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന കുമാരി ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Advertisements

അതേസമയം താന്‍ സംസ്ഥാമ പുരസ്‌കാരം ലഭിച്ചിട്ടും മികച്ച ഒരുപാട് ചിത്രങ്ങളില്‍ പിന്നീട് എത്താത്തതിനെ കുറിച്ച് പറയുകയാണ് സ്വാസിക ഇപ്പോള്‍. കുമാരി സിനിയയുടെ പ്രമൊഷനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ALSO READ- ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവം അതായിരുന്നു; വല്ലാതെ നാണക്കേട് തോന്നി, ജീവിതത്തില്‍ ഒരിക്കലും മറക്കില്ല; ട്രോളുകള്‍ക്ക് കാരണമായ സംഭവം പറഞ്ഞ് നമിത

സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിട്ടും നല്ല കഥാപാത്രങ്ങളെ ലഭിക്കാത്തതെന്താണെന്ന് ചിന്തിക്കാറുണ്ട്. വന്നില്ല, വരുമായിരിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളതെന്നും എന്തെങ്കിലും തകാരണം പിന്നിലുണ്ടാകുമെന്നും സ്വാസിക പറയുന്നു.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന അവാര്‍ഡ് ലഭിച്ച താരത്തിനെ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരത്തിന്റെ പ്രതികരണം.

അത്തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കുന്നില്ല എന്ന തോന്നലുണ്ട്, അങ്ങനെയുള്ളവ വന്നിട്ടില്ലെന്നും കാരണെ എന്താണെന്ന് അറിയില്ലെന്നുമാണ് സ്വാസികയുടെ പ്രതികരണം. നല്ല വേഷങ്ങള്‍ വരുമായിരിക്കും എന്ന പ്രതീക്ഷയിലാണ്. നല്ലത് ലഭിച്ചില്ലെന്ന തോന്നലുണ്ട് എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും താരം പ്രതികരിക്കുന്നു.

പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

ഇതുപോലെ തന്നെ അതെന്താ അങ്ങനെ എന്ന് പല കാര്യങ്ങളിലും തോന്നും. പക്ഷേ ഓപ്പോസിറ്റ് ഉള്ള ആളുകള്‍ക്ക് അതിനെന്തെങ്കിലും കാരണമുണ്ടാവും, ആ കഥാപാത്രത്തിലേക്ക് വിളിക്കാത്തതിനോ അല്ലെങ്കില്‍ നമ്മളെ ചൂസ് ചെയ്യാതിരിക്കാനോ പല കാരണങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാവും. അതുകൊണ്ട് നമ്മള്‍ വെയ്റ്റ് ചെയ്യുക എന്ന് മാത്രമേ ഉള്ളൂവെന്നും സ്വാസിക പ്രതികരിക്കുന്നു.

സ്വാസികയ്ക്ക് ഒപ്പം കുമാരി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തുന്നുണ്ട്. ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്‍വി റാമും അഭിമുഖത്തിനെത്തിയിരുന്നു.

ALSO READ- കാന്താര എനിക്ക് രോമാഞ്ചമുണ്ടാക്കി; പ്രിയപ്പെട്ട ഋഷഭ് നിങ്ങള്‍ക്ക് അഭിവാദ്യം; ചിത്രം മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിച്ച് രജനികാന്ത്

ഐശ്വര്യ നായികയാവുന്ന കുമാരി ചിത്രം നിര്‍മല്‍ സഹദേവാണ് സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 28ാണ് റിലീസ്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, രാഹുല്‍ മാധവ് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

Advertisement