എന്റെ ഒന്‍പതാമത്തെ പ്രണയമാണ്; ആഞ്ജനേയന്റെ രണ്ടാമത്തേയും; പണം കണ്ടാണ് വിവാഹം കഴിച്ചതെന്ന് ഒരുപാട് പേര്‍ പറഞ്ഞു; വെളിപ്പെടുത്തി അനന്യ

290

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയില്‍ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.

Advertisements

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ സജീവം ആവുകയായിരുന്നു.

ALSO READ- വീഴ്ചയില്‍ നിന്നാണ് താന്‍ തുടങ്ങിയത്; വീണ്ടും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മേതില്‍ ദേവിക; കേള്‍ക്കാന്‍ രസമെന്ന് കമന്റുകള്‍

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. 2018 ല്‍ പുറത്തിറങ്ങിയ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ല്‍ ഒരു തെലുങ്ക് ചിത്രവും 2020 ല്‍ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു.

പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമത്തിന് ശേഷം വീണ്ടും ഇടവേള എടുത്ത താരം പിന്നീട് കഴിഞ്ഞവര്‍ഷം ഇറങ്ങിയ അപ്പന്‍ സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. താരത്തിന്റെ വേഷം ഏറെ ചര്‍ച്ചയയായിരുന്നു. ഈയടുത്ത് അനന്യ സഹോദരന്‍ അര്‍ജുന്റെ വിവാഹത്തില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായിരുന്നു. ഭര്‍ത്താവ് ആഞ്ജനേയനോട് ഒപ്പം സന്തോഷവതിയായി ആണ് അനന്യ വിവാഹത്തില്‍ പങ്കെടുത്തത്.

ALSO READ- മഞ്ജു വാര്യർ പ്രണയത്തിൽ ഉടൻ വിവാഹം, കോളേജിൽ വെച്ച് മകളെ കണ്ടിട്ടും മൈൻഡ് ചെയ്തില്ല; പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം ഇങ്ങനെ

ഇപ്പോഴിതാ, ആഞ്ജനേയനുമായുള്ള വിവാഹം തന്റെ തീരുമാനമായിരുന്നു എന്ന് പറയുന്ന അനന്യയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്. വിവാഹനിശ്ചയം നടക്കുന്ന സമയത്ത് തന്നെ എല്ലാം തനിക്ക് അറിയാമായിരുന്നു എന്നാണ് താരം പറയുന്നത്. ഡിവോഴ്‌സ് ആകും എന്ന് നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അത് വീട്ടില്‍ പറഞ്ഞിരുന്നില്ല ഒരു പക്ഷേ എന്റെ ഈഗോ കൊണ്ടാകാമെന്നും ആഞ്ജനേയനെ കുറിച്ച് അനന്യ പറയുകയാണ്.

അമ്മയ്ക്ക് വിവരങ്ങള്‍ എല്ലാം അറിയാമായിരുന്നു. ഈ കാര്യങ്ങള്‍ ഒക്കെയും ഞാന്‍ അനന്യയുടെ അമ്മയെ അറിയിച്ചിരുന്നു എന്നാണ് ആഞ്ജനേയന്‍ പറയുന്നത്. ഈ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ അത് ഇങ്ങനെ എത്തും എന്നും കരുതിയില്ലെന്നും താരം പ്രതികരിച്ചു.

തന്റെ ഒന്‍പതാമത്തെ പ്രണയം ആണ് ഏട്ടനെന്ന് അനന്യ തുറന്നു പറയുകയാണ്. വിവാഹനിശ്ചയം വന്ന സമയം തൊട്ട് കേള്‍ക്കുന്നത് താന്‍ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തില്‍ ആണ് വീണത് എന്ന്. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെ അല്ല. തന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ് തന്നെ പപ്പ വളര്‍ത്തിയത്. ഒന്നിലും കുറവ് വരാതെയാണ് അത്രനാളും ജീവിച്ചതെന്നും അങ്ങനെ പണം കണ്ടു പോകേണ്ട ഒരു ആവശ്യവും ഇല്ലെന്നും അനന്യ തുറന്നടിക്കുകയാണ്.

അതേസമയം, ആഞ്ജനേയന്‍ ആദ്യ വിവാഹമോചനം നേടിയതിനെ കുറിച്ചും ഈ വീഡിയോയില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. കൂടാതെ, വിവാഹശേഷമുള്ള പ്രതിസന്ധി താനൊറ്റയ്ക്കാണ് നേരിട്ടതെന്നും അനന്യ പറയുന്നുണ്ട്. ഇതിനിടെ, ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്.

അധികമാരുമറിയാത്ത സാധാരണക്കാരനായിരുന്ന അദ്ദേഹം വിവാഹത്തോടെ എല്ലാവരും അറിയുന്ന ആളായി മാറുകയായിരുന്നു. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങള്‍ നന്നായി മുന്‍പോട്ട് പോകും എന്നാണ് ഞങ്ങളുടെ വിശ്വാസമെന്നാണ് താരദമ്പതികള്‍ പറയുന്നത്.

Advertisement