ക്രിക്കറ്റർക്ക് ബുദ്ധിമുട്ടായി ആ പ്രചരണം; റിലേഷൻഷിപ് ബ്രേക്കപ്പ് ആയി;അതോടെ കരിയറിൽ ബ്രേക്കെടുത്തു; താൻ കല്യാണത്തിന് പറ്റിയ ആളല്ലെന്ന് പ്രിയനടി നന്ദിനി

253

മികച്ച ഒരുപിടി കഥാപാത്രങ്ങളുമായി ഒരു സമയത്ത് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് നന്ദിനി എന്ന കൗസല്യ. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്.

പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങൾ ആയിരുന്നു മലയാളത്തിൽ ലഭിച്ചത്. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം ഇപ്പോഴിതാ തമിഴ് സീരിയലുകളിൽ സജീവമാണ്.

Advertisements

പ്രായം അമ്പതിനോട് അടുത്തെങ്കിലും ഇന്നും അവിവാഹിതയാണ് മലയാളികൾ നന്ദിനി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കൗസല്യ. തനിക്ക് കല്യാണത്തെക്കുറിച്ച് കടന്നുപോയ കുറെ ചിന്തകൾ ഉണ്ടെന്നാണ് ഈയടുത്ത് നൽകിയ ്ഭിമുഖത്തിൽ കൗസല്യ പറഞ്ഞത്.

ALSO READ- ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, ഇന്ന് മെഗാതാരം; ഇൻകം ടാക്‌സ് അടയ്ക്കുന്നത് മാത്രം 12 കോടി; അപ്പോൾ മമ്മൂട്ടിയുടെ ആസ്തിയും കാറുകളും എത്രയെന്ന് ആരാധകർ; ഉത്തരമിങ്ങനെ

താൻ ആദ്യം കരുതിയത് ഞാൻ കല്യാണത്തിന് പറ്റിയ ഒരാൾ അല്ല താനെന്നായിരുന്നു. പിന്നെ തോന്നി തനിക്ക് യോജിച്ച ആളെ കിട്ടാത്തത് കൊണ്ടാണ് എന്ന്. പിന്നെ തനിക്ക് എന്റെ മാതാപിതാക്കളെ സ്‌നേഹിച്ച് അവരോടൊപ്പം കൂടുതൽ കാലം ഉണ്ടാവണം എന്ന് തോന്നിയെന്നും കൗസല്യ പറയുന്നു.

കൂടാതെ, മുൻപ് തനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു, എന്നാൽ അത് ബ്രേക്കപ്പ് ആയി. അതിനു ശേഷം ഞാൻ ഒരു പേർസണൽ ബ്രേക്ക് എല്ലാത്തിൽ നിന്നും എടുക്കുകയായിരുന്നു എന്നും കൗസല്യ വെളിപ്പെടുത്തി. ഇതിനിടയ്ക്ക് ഒന്ന് ശരീരഭാരം കൂടിയിരുന്നു. ആർക്കും വിശ്വസിക്കാൻ പോലും പറ്റിയില്ല താൻ ആണെന്ന്.

ALSO READ-മലയാള താരം എന്റെ ചിത്രത്തിൽ വേണമെന്ന് തോന്നിയാൽ അയാളെ അഭിനയിക്കാൻ വിളിക്കും; തമിഴ് സിനിമയിൽ തമിഴ് നടന്മാർ മതിയെന്ന് ആർക്കും പറയാനാകില്ല: വിശാൽ

തനിക്ക് എന്തൊക്കെയോ ഹെൽത് ഇഷ്യൂസ് ഉണ്ടായിരുന്നു, എന്നാൽ, ഡോക്ടറെ ഒന്നും കണ്ടില്ല, ആരും തന്നോട് എനിക്ക് സംഭവിക്കുന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞുമില്ല. താൻ വെറുതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നെന്നും കൗസല്യ പറയുന്നു.

ആ സമയത്ത് നിറയെ ഓഫറുകൾ സിനിമയിലേക്കൊക്കെ വരുന്നുണ്ടായിരുന്നു, പക്ഷെ താൻ നോ പറഞ്ഞു എല്ലാത്തിനോടുമെന്നും കൗസല്യ പറഞ്ഞു. തന്റെ സെലിബ്രിറ്റി ക്രഷ് വിജയ് ആണെന്നും ഇപ്പോൾ സൂര്യയും ലിസ്റ്റിൽ ഉണ്ടെന്നും കൗസല്യ പറയുന്നു. വിജയ് സാർ ആ സമയത്ത് രണ്ടു മൂന്നു സിനിമയൊക്കെ ഒരേ സമയത്ത് ചെയ്തിരുന്നു. കൂടാതെ ഒരേ സമയത്ത് റിലീസായ സിനിമകൾ ഒക്കെ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ ലെവൽ തന്നെ മാറിയത് ആ സമയത്താണ്, താൻ ആ സമയത്ത് വിജയിയെ അഭിനന്ദിച്ചിട്ടൊക്കെയുണ്ട്. തനിക്ക് അദ്ദേഹം ചോക്ലറ്റ്സൊക്കെ വാങ്ങി തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിറ്റുകളുടെ തുടക്കം അവിടെ നിന്നാണെന്നും കൗസല്യ പറയുന്നു.

nandini4

ഇതിനിടയ്ക്ക് താനും ഒരു ക്രിക്കറ്ററും തമ്മിൽ അഫയർ ഉണ്ടെന്ന് വർത്തയൊക്കെ വന്നിരുന്നു. പരസ്പരം കാണുന്നുണ്ട് സംസാരിക്കുന്നുണ്ട് എന്നൊക്കെയാണ് ആളുകൾ കരുതിയിരുന്നത്. അദ്ദേഹത്തിന് ആ വാർത്തകൾ ചെറിയ പ്രശ്‌നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹം നേരിട്ട് വന്നു അത് തന്നോട് അത് പറഞ്ഞെന്നും താരം വെളിപ്പെടുത്തി.

nandini567

തന്നെ അമ്മൻ വേഷങ്ങളിലാണ് ആരാധകർ ഏറ്റവും ഇഷ്ടപ്പെട്ടതെന്നും അത്തരം വേഷങ്ങൾ തനിക്ക് ഇഷ്ടമാണെന്നും കൗസല്യ പറയുന്നു. എന്നാൽ, അമ്മൻ സിനിമകൾക്കായിട്ട് വ്രതമൊന്നും എടുത്തിട്ടില്ല. നോർമലി നോൺവെജ് കഴിക്കുന്ന ആളല്ല. അമ്പലത്തിൽ ഒക്കെ വച്ച് ഈ അമ്മൻ സിനിമകൾ ഒക്കെ ഷൂട്ട് ചെയ്തതിന്റെ ഒരു അനുഗ്രഹം തനിക്ക് ഉണ്ടെന്നു തോന്നുന്നെന്നും കൗസല്യ പറഞ്ഞു.

കൂടാതെ, ഹെൽത്തി ആയിരിക്കുന്നതിന്റെ രഹസ്യം കുറച്ചു ഡയറ്റും കുറച്ചു യോഗയും മെഡിറ്റേഷനും ഒക്കെയാണെന്നും താരം പറയുന്നു. ഇതൊക്കെ ഉണ്ടെങ്കിൽ ആർക്കും ഇങ്ങിനെ ഹാപ്പി ആയി ഇരിക്കാമെന്നും കൗസല്യ പറഞ്ഞു.

Advertisement