മാനസികവും ശാരീരികവുമായി ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള കാരണം വെളിപ്പെടുത്തി നവ്യ നായര്‍

1291

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

തമിഴകത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

Also Read: എന്നെ ഒളിച്ചോടാന്‍ സഹായിച്ചത് സുരേഷേട്ടനാണെന്നായിരുന്നു വാര്‍ത്തകള്‍, അതിലെ സത്യാവസ്ഥ ഇതാണ്, തുറന്നുപറഞ്ഞ് ജോമോള്‍

ഇപ്പോഴിതാ വിവാഹശേഷം നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയതിന്റെ കാരണം പറയുകയാണ് നവ്യ. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായതെന്നും പ്രസവത്തിന് ശേഷം മാനസികവും ശാരീരികവുമായ ചില മാറ്റങ്ങള്‍ തനിക്ക് സംഭവിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

എന്തെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡ് ആയിട്ടില്ലെങ്കില്‍ മനസ്സ് മരവിച്ച് പോകുമെന്ന് തോന്നി. അങ്ങനെയാണ് ഡാന്‍സിലേക്ക് തിരികെ എത്തിയതെന്നും പിന്നീട് അഭിനയത്തിലേക്കും എത്തിയതെന്നും ഇപ്പോള്‍ ജീവിതത്തില്‍ നല്ല തിരക്കിലാണെന്നും നവ്യ പറയുന്നു.

Also Read: വന്നതും ഹനാൻ കളി തുടങ്ങി; കയ്യാങ്കളിയിലെത്തി ബിഗ്‌ബോസിലെ പുതിയ ടാസ്‌ക്; രണ്ടിൽ ഒരാൾ പുറത്ത് പോകേണ്ടി വരുമെന്ന് താക്കീത്‌

എന്നാല്‍ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കാനും താന്‍ മറക്കാറില്ല. മകന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യവും ശ്രദ്ധിക്കാറുണ്ടെന്നും അതൊക്കെ ചെയ്യുമ്പോള്‍ തിരക്കുകളൊന്നും തിരക്കുകളല്ലാതാവുമെന്നും നവ്യ പറയുന്നു.

Advertisement