കുഞ്ചാക്കോ ബോബനോട് ആരാധനയായിരുന്നു, കാണുമ്പോഴൊക്കെ മുഖത്ത് നാണം വരും, നേരിട്ട് കണ്ട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് നവ്യ നായര്‍

1680

മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: ശാരീരിക ബന്ധം ഇല്ലെങ്കിൽ പ്രണയ ബന്ധം അധിക നാൾ നീണ്ടുനിൽക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്നമില്ല: ചെറുമകൾ നവ്യയോട് ജയാ ബച്ചൻ പറഞ്ഞത് കേട്ടോ

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.

സോഷ്യല്‍മീഡിയയിലും ഇന്ന് ഏറെ സജീവമാണ് താരം. ഇപ്പോഴിതാ നവ്യയുടെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ക്രഷിനെക്കുറിച്ചാണ് അഭിമുഖത്തില്‍ നവ്യ സംസാരിക്കുന്നത്. ഒരു സിനിമാനടനാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയ വ്യക്തി എന്നും താന്‍ പത്തില്‍ പഠിക്കുമ്പോള്‍ അദ്ദേഹം വലിയൊരു നടനായിരുന്നുവെന്നും നവ്യ പറയുന്നു.

Also Read: ശാരീരിക ബന്ധം ഇല്ലെങ്കിൽ പ്രണയ ബന്ധം അധിക നാൾ നീണ്ടുനിൽക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്നമില്ല: ചെറുമകൾ നവ്യയോട് ജയാ ബച്ചൻ പറഞ്ഞത് കേട്ടോ

അദ്ദേഹത്തെ ടിവിയിലൊക്കെ കാണുമ്പോള്‍ നാണം വരാറുണ്ടായിരുന്നു. മുഖത്ത് നോക്കാന്‍ വരെ ചമ്മലായിരുന്നുവെന്നും ഒത്തിരി ആരാധനയായിരുന്നു ആ നടനോടെന്നും ആളോട് ഒരിക്കല്‍ നേരിട്ട് കണ്ട് തനിക്ക് ക്രഷ് തോന്നിയ കാര്യം പറഞ്ഞിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന്‍ ആണ് ആ ക്രഷ് എന്നും നവ്യ തുറന്നുപറഞ്ഞു.

Advertisement