അമ്മയായത് നിനക്ക് പൂര്‍ണത നല്‍കി; കുഞ്ഞുങ്ങള്‍ ഉമ്മ വെയ്ക്കുന്നത് കാരണം നിനക്ക് ഇപ്പോള്‍ മേയ്ക്കപ്പ് പോലും വേണ്ട; നയന്‍സിന് വ്യത്യസ്തമായ ആശംസകളുമായി വിഘ്‌നേഷ്

275

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമാണ് മലയാളിയായ നയന്‍ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയന്‍താര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ച നയന്‍താരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വമ്പന്‍ താരമായി നയന്‍സ് മാറുകയും ചെയ്തു.

Advertisements

തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ നയന്‍ താര തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. അടുത്തിടെ ആയിരുന്നു നയന്‍താര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്‌നേഷ് ശിവനെ ആയിരുന്നു നടന്‍ താര വിവാഹം കഴിച്ചത്. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍ നടത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ റൗഡി പിക്ചേഴ്സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയും നടത്തി വരുന്നുണ്ട്.

ALSO READ- അമേരിക്കയിലെ തടാകത്തിൽ ബോട്ട് ഓടിക്കുന്ന കിടിലൻ ഫോട്ടോയുമായി സംവൃത സുനിൽ; കറുത്ത വ്‌സത്രവും കൂളിങ്ങ് ഗ്ലാസും അണിഞ്ഞ് അതിസുന്ദരിയായുള്ള താരത്തിന്റെ ലൂക്ക് വൈറൽ

പിന്നാലെ ഇരുവര്‍ക്കും സറോഗസിയിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ മുഖം പങ്കുവെച്ചിട്ടില്ലെങ്കിലും ഉയിരും ഉലഗവും എന്ന് വിശേഷിപ്പിക്കുന്ന ഇരട്ട ആണ്‍കുട്ടികളുടെ കൂടെയുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവെയ്ക്കാറുണ്ട്.

ഇന്ന് സൂപ്പര്‍താരം നയന്‍താര നയന്‍താര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാള്‍ ാഘോഷിക്കുകയാണ്. സിനിമാലോകത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് നയന്‍സിന് പിറന്നാള്‍ ആശംസ നേരുന്നത്. പതിവുപോലെ ഹൃദയം കീഴടക്കുന്ന കുറിപ്പുമായി ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും രംഗത്തെത്തിയിട്ടുണ്ട്.

പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കൊണ്ട് വിഘ്‌നേശ് ശിവന്‍ കുറിച്ച വാക്കുകള്‍ പ്രേക്ഷകരെ കീഴടക്കുകയാണ്. നമ്മള്‍ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒന്‍പതാമത്തെ പിറന്നാളാണിന്നെന്ന് തുടങ്ങുന്ന കുറിപ്പാണ് വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ALSO READ- എന്റെ രണ്ടാംവരവ് പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ, മനഃപൂര്‍വ്വം മലയാളത്തില്‍ നിന്നും വിട്ടുനിന്നതല്ലെന്ന് പ്രിയ വാര്യര്‍

‘നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത്. കാരണം നമ്മള്‍ ഇന്ന് ഭാര്യാഭര്‍ത്താക്കന്മാരാണ്. രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ്.’- വിക്കി ആശംസ തുടരുന്നു.

‘മറ്റാരേക്കാളും നന്നായി നിന്നെ എനിക്ക് അടുത്തറിയാം, നീ എത്രമാത്രം കരുത്തുളളവളാണെന്നും അറിയാം. നിന്റെ ജീവിതത്തിലെ വ്യത്യസ്തത ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോള്‍ അത് നിനക്ക് കൂടുതല്‍ പൂര്‍ണത നല്‍കുന്നു. ഇന്ന് നീ അധികം മേയ്ക്കപ്പ് ചെയ്യുന്നത് പോലുമില്ല. കാരണം നമ്മുടെ കുട്ടികള്‍ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ.’-വിക്കി ഹൃദയഹാരിയായ കുറിപ്പ് തുടരുന്നതിങ്ങനെ.

കൂടാതെ, നമ്മള്‍ ഒരുമിച്ചുള്ള ഈ ജീവിതം വളരെ മനോഹരമാണെന്ന് തോന്നുന്നു. സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം’- എന്ന് പറഞ്ഞാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

നയന്‍സിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വിക്കി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഇരുവരുടെയും വിവാഹ ശേഷം മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ പിറന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന രേഖകള്‍ സമര്‍പ്പിച്ചതോടെ എല്ലാവിമര്‍ശനങ്ങളും അവസാനിച്ചിരുന്നു.

Advertisement