നയന്‍സും വിക്കിയും മികച്ച മാതാപിതാക്കള്‍, ഈ വൈറല്‍ വീഡിയോ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നു

1178

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാണ് നയന്‍താര. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ചു. 20 വര്‍ഷത്തോളമായി സിനിമാ രംഗത്ത് ഉണ്ടെങ്കിലും 2013 മുതലാണ് നയന്‍താരക്ക് സിനിമയില്‍ തിരക്ക് വര്‍ധിക്കുന്നതും, പടങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ വിജയം കൊയ്യുന്നതും.

Advertisements

നയന്‍താര കേന്ദ്രകഥാപാത്രമായ നിരവധി സിനിമകള്‍ ഈയവസരത്തില്‍ തെന്നിന്ത്യയില്‍ റിലീസ് ആയിക്കൊണ്ടിരുന്നു. ഇതോടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളി നയന്‍സിന് ലഭിച്ച് തുടങ്ങിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2022 ജൂണിലാണ് വിഗ്നേശും, നയന്‍സും വിവാഹിതരായത്.

Also Read: പഴയതിലും മെച്ചെപ്പെട്ട് വരുന്നു, തന്റെ ആരോഗ്യ വിവരം ആരാധകരെ അറിയിച്ച് മിഥുന്‍, പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് താരം

അതിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരങ്ങള്‍. പക്ഷെ നാടറിഞ്ഞ് വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ഇതും വലിയ വിവാദങ്ങള്‍ക്ക് തിരികൊടുത്തിരുന്നു.

താരദമ്പതികള്‍ ഇതുവരെയും തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല. കുഞ്ഞുങ്ങളെയും കൊണ്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്താറുണ്ടെങ്കിലും കുട്ടികളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

Also Read: ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, പക്ഷേ അതിശയിപ്പിക്കുന്ന നടനാണ്, അമിതാഭ് ബച്ചനേക്കാള്‍ മുന്നിലാണ്, മോഹന്‍ലാലിനെ കുറിച്ച് അംബിക പിള്ള പറയുന്നു

ഉയിര്‍ എന്നും ഉലക് എന്നുമാണ് നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ഇരട്ട കണ്മണികളുടെ പേര്. ഇപ്പോഴിതാ കുഞ്ഞുങ്ങളെയും കൊണ്ട് വിമാനത്താവളത്തിലെത്തിയ താരദമ്പതികളുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങളിലും കുട്ടികളുടെ മുഖം വ്യക്തമാക്കിയിട്ടില്ല.

ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത് മികച്ച രക്ഷിതാക്കളാണ് നയന്‍സും വിഘ്‌നേഷും എന്നാണ്. കൂടാതെ സ്വകാര്യതയിലേക്കുള്ള പാപ്പരാസികളുടെ കടന്നുയറ്റത്തെ പലരും വിമര്‍ശിക്കുന്നുമുണ്ട്.

Advertisement