ഇങ്ങനെ പ്രതിഫലം കൂട്ടിയാല്‍ എങ്ങനെ ശരിയാവും; മണിരത്നം ചിത്രത്തില്‍ നിന്നും നയന്‍താരയെ മാറ്റി, കാരണം ഇതാണ് !

2401

ഇന്ന് ഏറ്റവും കൂടുതൽ തിരക്കുള്ള നടിന്മാരിൽ ഒരാളാണ് നടി നയൻതാര. കണ്ണടച്ച് തുറക്കുമ്പോഴേക്കും സിനിമാ ലോകത്ത് ഈ താരം വലിയൊരു സ്ഥാനം ആണ് സ്വന്തമാക്കിയത്. ഇതിനൊപ്പം തന്നെ നയനിന്റെ പ്രതിഫലവും കൂടി. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിന്മാരിൽ ഒരാൾ കൂടിയാണ് നയൻതാര.

Advertisements

അതേസമയം മണിരത്നത്തിന്റെ അടുത്ത ചിത്രത്തിലേക്ക് നായികയായി തിരഞ്ഞെടുത്തത് നയനിനെ ആയിരുന്നു. എന്നാൽ നടി വലിയൊരു തുക തന്നെ പ്രതിഫലം ആയി ചോദിച്ചെന്നും പിന്നാലെ ചിത്രത്തിൽ നിന്നും താരത്തെ മാറ്റിയെന്ന റിപ്പോർട്ട് ആണ് പുറത്തുവന്നത്.

പന്ത്രണ്ട് കോടി ആണ് ഈ സിനിമയ്ക്ക് വേണ്ടി നടി ചോദിച്ചത്. നയൻതാര ചോദിച്ച പ്രതിഫലം മണിരത്നത്തിനും നിർമാതാവിനും താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു, അതുകൊണ്ട് നയനിന് പകരം തൃഷയെ സെലക്ട് ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു .


പൊന്നിയൻ സെൽവന് ശേഷം മണിരത്നത്തിന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി, സിനിമയിലെ നായകൻ കമൽ ഹസനാണ്.

അതേസമയം മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് നയൻതാര. അന്ന് ജയറാമിനൊപ്പമാണ് താരം നായികയായി എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നയൻസിന്റെ വേഷം ശ്രദ്ധിക്കപെടുകയും ചെയ്തു. അതേസമയം മിനിസ്‌ക്രീനിലൂടെടെയാണ് ബിഗ് സ്‌ക്രീനിൽ നയൻസ് എത്തിയത്.

https://youtu.be/iVSDStRw26A

Advertisement