വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാണ് ഷമ്മി തിലകന്‍. വില്ലനായും സഹനടനായും എല്ലാം സിനിമയില്‍ തിളങ്ങുന്ന താരം അന്തരച്ച മഹാനടന്‍ തിലകന്റെ മകന്‍ കൂടിയാണ്.
ഒരു നടന്‍ മാത്രമല്ല നിലപാടുകളും തുറന്നുപറച്ചിലും കാരണം ഒരുപാട് പേരെ ശത്രുക്കളും മിത്രങ്ങളുമാക്കുകയും ചെയ്തിട്ടുണ്ട് താരം. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവവുമാണ് ഷമ്മി തിലകന്‍. തന്റെ പോസ്റ്റുകള്‍ക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
അടുത്തിടെ ഷമ്മി തിലകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ഒരാള്‍ ചെയ്ത കമന്റും ആ കമന്റിന് ഷമ്മി തിലകന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഷമ്മി ചേട്ടാ ഇനി എന്നാണ് നിങ്ങള്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുക എന്നായിരുന്നു ആരാധകന്റെ കമന്റ്.
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നം എന്നായിരുന്നു ഇതിന് മറുപടിയായി ഷമ്മി തിലകന്‍ കുറിച്ചത്. ഇനി താന്‍ മോഹന്‍ലാലുമായി സിനിമ ചെയ്യില്ലെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
നേരത്തെ അമ്മ താരസംഘടനയുമായി ബന്ധപ്പെട്ട് തിലകനും ഷമ്മി തിലകനും മോഹന്‍ലാലുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും മോഹന്‍ലാലും ഷമ്മി തിലകനും സിനിമയില്‍ ഒന്നിച്ചെത്തുന്നത് കാണാനുള്ള ആഗ്രഹം പ്രേക്ഷകര്‍ക്കുള്ളിലിപ്പോഴുമുണ്ട്.