മതത്തിന്റെ പേരില്‍ പലരും സമൂഹത്തില്‍ ഇടക്കിടെ വിഷം വിതറുന്നു, ബാപ്പച്ചി വയ്യാതിരുന്നപ്പോള്‍ രക്തം നല്‍കാനെത്തിയവര്‍ മതമോ രാഷ്ട്രീയമോ നോക്കിയല്ല സഹായിക്കാനെത്തിയത്, തുറന്നടിച്ച് ഷെയിന്‍ നിഗം

181

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read: ലിയോയുടെ ഷൂട്ടിന്റെ സമയത്ത് വിജയ് സാറിനൊപ്പം സെല്‍ഫിയെടുത്തു, പക്ഷേ സോഷ്യല്‍മീഡിയയില്‍ ഇടരുതെന്ന് അദ്ദേഹം പറഞ്ഞു, തുറന്നുപറഞ്ഞ് ശാന്തി മായാദേവി

ആര്‍ഡിഎക്‌സാണ് ഷെയിനിന്റെ അവസാനമായി ഇറങ്ങിയ പടം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഷെയിനിനെ തേടിയെത്തിയത്. ഇപ്പോഴിതാ മതത്തില്‍ പേരില്‍ സമൂഹത്തില്‍ ഇടക്കിടെ വിഷം വിതറുന്നതായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഷെയിന്‍ നിഗം.

കളമശ്ശേരി സ്‌ഫോടനം നടപ്പോള്‍ അപ്പോഴത്തെ തോന്നലിലാണ് താന്‍ പ്രതികരിച്ചത്. അപ്പോള്‍ തനിക്ക് ഒരു പോസ്റ്റിട്ടേക്കാമെന്ന് തോന്നി. അങ്ങനെ ഇട്ടതാണ്. അല്ലാതെ തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും മതത്തിന്റെ പേരില്‍ ചെറിയ വിഷം സമൂഹത്തില്‍ ഇടക്കിടെ ഇടുന്നതായി തോന്നിയെന്നും അതിന്റെയൊന്നും ഒരു ആവശ്യവുമില്ലെന്നും ജനിച്ചാല്‍ എല്ലാവരും ഒരു നാള്‍ മരിക്കേണ്ടവരാണെന്നും ഷെയിന്‍ പറയുന്നു.

Also Read: എന്റെ മക്കളുടെ അച്ഛന്‍ മരിച്ചിട്ടില്ല, പിന്നെന്തിന് സിന്ദൂരം മായ്ച്ചുകളയണം, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത് ചോദ്യം ചെയ്തവര്‍ക്ക് ചുട്ടമറുപടിയുമായി നിത

തന്റെ പിതാവ് വയ്യാതിരുന്ന സമയത്ത് അദ്ദേഹത്തിന് രക്തം ദാനം ചെയ്യാന്‍ ഒത്തിരി പേരാണ് വന്നത്. അവരാരും മതം നോക്കിയല്ല വന്നതെന്നും ബാപ്പച്ചി പോയിരുന്ന ജിമ്മിലെ സിമി ചേട്ടനും കളമശ്ശേരി പോലീസ് യൂണിറ്റിലുള്ളവരുമൊക്കെ സഹായം വേണോ എന്ന് ചോദി്ച്ച് ഇങ്ങോട്ട് വന്ന നല്ല മനസ്സുള്ളവരാണെന്നും ഷെയിന്‍ പറയുന്നു.

അവരാരും ബാപ്പച്ചിക്ക് രക്തം ദാനം ചെയ്യാന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ മതമോ രാഷ്ട്രീയമോ ഒന്നും നോക്കിയിട്ടില്ല. അതൊന്നും നോക്കാതെ സഹായിക്കാന്‍ വേണ്ടി മാത്രം വന്നവരാണെന്നും അങ്ങനെയുള്ളവരും നമ്മുടെ സമൂഹത്തിലുണ്ടെന്നും ഷെയിന്‍ പറയുന്നു.

Advertisement