ഞങ്ങള്‍ പിരിഞ്ഞത് നന്നായി, ഇല്ലെങ്കില്‍ പരസ്പരം വെറുത്ത് പോയേനെ, ജയസൂര്യയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നു

310

മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോന്‍. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തുന്നത്. നടന്‍ എന്നതില്‍ ഉപരി തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ ഇതിനോടകം തന്നെ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

Advertisements

പഠനത്തിന് ശേഷം ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാ ടിവി കൈരളി എന്നീ ചാനലുകളില്‍ ല്‍ പ്രഭാത പരിപാടികളുടെ അവതാരകനായി അനൂപ് മേനോന്‍ എത്തിയത്. ഇതിലൂടെയായിരുന്നു സിനിമാപ്രവേശം.

Also Read: ലിയോയുടെ ഷൂട്ടിന്റെ സമയത്ത് വിജയ് സാറിനൊപ്പം സെല്‍ഫിയെടുത്തു, പക്ഷേ സോഷ്യല്‍മീഡിയയില്‍ ഇടരുതെന്ന് അദ്ദേഹം പറഞ്ഞു, തുറന്നുപറഞ്ഞ് ശാന്തി മായാദേവി

നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു.

ഒരു കാലത്ത് അനൂപ് മേനോന്‍ ജയസൂര്യ കൂട്ടുകെട്ട് ഹിറ്റായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ സിനിമകള്‍ക്ക് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ് എന്നിവയൊക്കെ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ശേഷ് ഇരുവരും ചേര്‍ന്നൊരു സിനിമ സംഭവിച്ചിട്ടില്ല.

Also Read: ഏറ്റവും ശക്തനായ ലോകനേതാവ്, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളില്‍ ഒന്നായി ഇന്ത്യയെ മാറ്റിയത് ശ്രീ നരേന്ദ്ര മോഡി, കൃഷ്ണകുമാര്‍ പറയുന്നു

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് അടുത്തിടെ അനൂപ് മേനോന്‍ അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ ജയസൂര്യ ഉണ്ടായിരിക്കില്ലെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താനും ജയസൂര്യയും പിരിയാനുള്ള കാരണം എന്താണെന്ന് തുറന്നുപറയുകയാണ് അനൂപ് മേനോന്‍.

താനും ജയസൂര്യയും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. വിനയന്‍ സാറിന്റെ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയായിരുന്നു താനും ജയസൂര്യയും സുഹൃത്തുക്കളാവുന്നതെന്നും ഈ സൗഹൃദം ഇപ്പോഴും അങ്ങനെ തന്നെയുണ്ടെന്നും ജയസൂര്യയെ വെച്ചായിരുന്നു താനും കൂടുതല്‍ സിനിമകള്‍ ചെയ്തതെന്നും അനൂപ് മേനോന്‍ പറയുന്നു.

തങ്ങള്‍ പിരിഞ്ഞതിന് ശേഷം ഒത്തിരി നല്ല സിനിമകള്‍ ജയന്‍ ചെയ്തു. തനിക്കും നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയെന്നും തങ്ങള്‍ പിരിയാതെ ആ സമയത്ത് ഒന്നിച്ച് നിന്നിരുന്നുവെങ്കില്‍ രണ്ടാളും അങ്ങനെ നിന്നുപോയെനെ എന്നും ഒരേ തരം സിനിമകള്‍ ചെയ്ത് തങ്ങള്‍ക്ക് തന്നെ പരസ്പരം വെറുപ്പ് തോന്നിയേനെ എന്നും അനൂപ് മേനോന്‍ പറയുന്നു.

Advertisement