സിനിമയില്‍ നല്ല വേഷം വേണമെങ്കില്‍ ഒന്നു വഴങ്ങണമെന്ന് എന്നോടും ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി നയന്‍താര

2188

മലയാളത്തില്‍ തിളങ്ങി തമിഴിലേക്ക് ചേക്കേറി പിന്നീട് തെന്നിന്ത്യയില്‍ തന്ന ഒൊളം ഉണ്ടാക്കിയ താരമാണ് നയന്‍താര ഡയാന കുര്യന്‍. ഇപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്ത് തമിഴ്‌നാടിന്റെ മരുമകളും ആയിരിക്കുകയാണ് താരം.

Advertisements

സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടക്കം അകലം പാലിക്കുന്ന നയന്‍സിന്റെ വിശേഷങ്ങള്‍ അറിയുന്നത് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനിലൂടെയാണ്. വിഘ്‌നേഷാണ് താരത്തിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

Also Read: ആരാധകരുടെ ഊഹം ശരിവെച്ച് അണിയറപ്രവര്‍ത്തകര്‍, വിജയിയുടെ ദളപതി 67ലേക്ക് ആ മലയാളി താരവും

ഇത് നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുമുണ്ട്. സോഷ്യല്‍ മീഡിയയിലും തെന്നിന്ത്യന്‍ സിനിമാ കോളങ്ങളിലും ഏറ്റവു കൂടുതല്‍ ചര്‍ച്ചയാവുന്ന പ്രണയമായിരുന്നു ഇവരുടേത്. താരങ്ങളുടെ ബന്ധവുമായി ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നയന്‍താര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന വാക്കുകള്‍ താനും കേട്ടിരുന്നതായി നയന്താര പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

Also Read: എട്ടുവയസ്സുള്ള കൊച്ചു കുഞ്ഞാണത്, അറുപത് ദിവസം പൊന്നുപോലെ നോക്കി, അവളുടെ കാലില്‍ മുള്ളുകൊണ്ടാല്‍ പോലും തനിക്ക് വേദനിച്ചിരുന്നു, അവരെ പറ്റി അനാവശ്യം പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും, ഉണ്ണിമുകുന്ദന്‍ പറയുന്നു

സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ചിലര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അത് നിഷേധിച്ചുവെന്നും കഴിവുകൊണ്ട് ഉന്നതിയിലെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും നയന്‍താര പറയുന്നു. അതേസമയം ചിത്രത്തിന്റെയോ സംവിധായകന്റെയോ പേര് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല.

Advertisement