ആരാധകരുടെ ഊഹം ശരിവെച്ച് അണിയറപ്രവര്‍ത്തകര്‍, വിജയിയുടെ ദളപതി 67ലേക്ക് ആ മലയാളി താരവും

585

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. തമിഴ് സൂപ്പര്‍താരം വിജയ് നായകനാവുന്ന ചിത്രം ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

Advertisements

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ എല്ലാം ഒത്തിരി ശ്രദ്ധനേടാറുണ്ട്. നിരവധി പ്രമുഖ താരങ്ങളാണ് ദളപതി 67 ല്‍ അണിനിരക്കുന്നത്.

Also Read: എട്ടുവയസ്സുള്ള കൊച്ചു കുഞ്ഞാണത്, അറുപത് ദിവസം പൊന്നുപോലെ നോക്കി, അവളുടെ കാലില്‍ മുള്ളുകൊണ്ടാല്‍ പോലും തനിക്ക് വേദനിച്ചിരുന്നു, അവരെ പറ്റി അനാവശ്യം പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും, ഉണ്ണിമുകുന്ദന്‍ പറയുന്നു

ചിത്രത്തില്‍ മലയാളി സിനിമാതാരമായ മാത്യു തോമസും എത്തുന്നുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിജയ് സാറിന്റെ ചത്രം, സംവിധാനം ലോകേഷ് കനകരാജും, തമിഴ് സിനിമയില്‍ ഇതിലും നല്ലൊരു തുടക്കം തനിക്ക് വേറെ കിട്ടാനില്ലെന്നും ഒത്തിരി സന്തോഷത്തിലാണെന്നുമായിരുന്നു മാത്യു പ്രതികരിച്ചത്.

Also Read: ജീവിതം അവസാനിപ്പിച്ചാല്‍ മതിയെന്ന് വരെ പലപ്പോഴും തോന്നി, അന്ന് വിഷമങ്ങളെല്ലാം മറന്നത് ഈ രണ്ട് മുഖങ്ങള്‍ കാണുമ്പോഴായിരുന്നു, അമ്പിളി ദേവി പറയുന്നു

ചിത്രത്തിലെ കാസ്റ്റിങിനെ കുറിച്ചുള്ള വിവരങ്ങളും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രമുഖ നടി പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്.

Advertisement