Home Entertainment Celebrities

ജീവിതം അവസാനിപ്പിച്ചാല്‍ മതിയെന്ന് വരെ പലപ്പോഴും തോന്നി, അന്ന് വിഷമങ്ങളെല്ലാം മറന്നത് ഈ രണ്ട് മുഖങ്ങള്‍ കാണുമ്പോഴായിരുന്നു, അമ്പിളി ദേവി പറയുന്നു

852

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു. അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

Advertisements

തന്റെ സിനിമാ കരിയര്‍ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

Also Read: അവന്‍ വെറും മിമിക്രി മാക്രി, സുചിത്രയുടെ പുറകെ കണ്ട മിമിക്രിക്കാരന്റെ കല്യാണ ആലോചനയുമായി പോവരുതേ എന്ന് ആരാധകന്‍, കിടിലന്‍ മറുപടിയുമായി ശാലിനി

താരത്തിന്റെ രണ്ട് വിവാഹജീവിതങ്ങളും പരാജയമായിരുന്നു. കരിയറില്‍ ഉയരങ്ങളില്‍ എത്തിയ അമ്പിളി ദേവി എന്നാല്‍ വ്യക്തിജീവിതത്തില്‍ പരാജയം നേരിടുകയായിരുന്നു. അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

തന്റെ അഭിനയ നൃത്ത വിശേഷങ്ങള്‍ക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇപ്പോഴിതാ മകന്റെ ജന്മാദിനത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

Also Read: സണ്ണി ലിയോണിന് ഷൂട്ടിനിടെ കാലിന് പരിക്ക്, വേദനകൊണ്ട് പുളഞ്ഞത് മലയാളികള്‍, താരത്തെ ആശ്വസിപ്പിച്ച് ആരാധകര്‍

മകന്റെ വീഡിയോയിരുന്നു താരം പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അപ്പുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെയെന്ന് പലരും ആശംസിച്ചു. തനിക്ക് പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ മക്കളെ കാണുമ്പോള്‍ എല്ലാ വിഷമങ്ങളും മറക്കുകയാണെന്ന് നേരത്തെ അമ്പിളി ദേവി പറഞ്ഞിരുന്നു.

Advertisement