അവന്‍ വെറും മിമിക്രി മാക്രി, സുചിത്രയുടെ പുറകെ കണ്ട മിമിക്രിക്കാരന്റെ കല്യാണ ആലോചനയുമായി പോവരുതേ എന്ന് ആരാധകന്‍, കിടിലന്‍ മറുപടിയുമായി ശാലിനി

2149

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസണ്‍. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ഇത്തവണ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ ആയി മാറിയിരുന്നത്.

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയല്‍ സുചിത്ര നായരും. ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുന്‍പേ തന്നെ ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു.

Advertisements

ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങള്‍ സൂക്ഷിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് സുഖില്‍ എന്നാണ്. അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Also Read: സാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഷംന കാസിം, താരത്തിന്റെ വളകാപ്പ് ചടങ്ങ് ആഘോഷമാക്കി താരങ്ങള്‍, വീഡിയോ വൈറല്‍

അടുത്തിടെ ശാലിനി സുചിത്രയുമൊത്തുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെ സുചിത്രയുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ശാലിനി. തന്റെ പുതിയ വീഡിയോയിലാണ് ശാലിനി ഇക്കാര്യം എടുക്കുപറഞ്ഞത്.

മിമിക്രിക്കാരനെ കൊണ്ടൊന്നും കെട്ടിക്കരുതേ, അവര്‍ ഒരു ഹീറോയിന്‍ ആണ്, അവന്‍ വെറും മിമിക്രി മാക്രി, റൂം ബോയിയോ, പോസ്റ്റ്മാനോ ആണ് അവന്‍ അവതരിപ്പിക്കുന്നതെന്നും സുചിത്രയെ കുഴിയില്‍ ചാടിക്കാന്‍ കൂട്ടുനില്‍ക്കരുതേ എന്നും ആയിരുന്നു കമന്റ്.

Also Read: നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ: റോഷനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ച് അന്ന് പ്രിയാ വാര്യർ പറഞ്ഞത്

ഇതിന് ചുട്ടമറുപടി ആയിരുന്നു ശാലിനി നല്‍കിയത്. തന്റെ പെങ്ങളോ അമ്മായിയുടെ മകളോ അല്ല സുചിത്ര, ചേട്ടന്‍ ആരെയാണ് പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ലെന്നും അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഒന്നിക്കട്ടെ, മിമിക്രി മാക്രി എന്ന് പറഞ്ഞ അവനും സഹോദരങ്ങളുണ്ടാവുമെന്നും ശാലിനി പറഞ്ഞു.

Advertisement