നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ: റോഷനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ച് അന്ന് പ്രിയാ വാര്യർ പറഞ്ഞത്

2120

ഹിറ്റ്മേക്കർ ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു സൈറ്റടികൊണ്ട് ലോകം മുഴുവൻ ഉള്ള സിനിമാ ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ കയ്യിലെടുത്ത താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഈ സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനിടെയാണ് പ്രിയ വാര്യർ കണ്ണിരുക്കി കാണിച്ച് യുവാക്കളുടെ ഹൃദയത്തിലേക്ക് കയറി കൂടിയത്.

തന്റെ ആദ്യ സിനിമയിലെ തന്നെ വ്യത്യസ്തമായ അഭിനയമികവു കൊണ്ട് ഏവരും ശ്രദ്ധിക്കുന്ന താരമെന്ന തലത്തിലേക്ക് പ്രിയ വാര്യർ എത്തുകയായിരുന്നു. ഈ സിനിമയ്ക്കു ശേഷം താരത്തിന് നിരവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.

Advertisements

സമൂഹ മാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാമിൽ പോലും ആരാധകരുടെ ഒരു വലിയ നിര തന്നെയാണ്. മലയാളത്തിൽ നിന്ന് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ അരങ്ങേറിയ താരമിപ്പോൾ നല്ലൊരു മോഡൽ എന്ന നിലയിലും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

Also Read
മഴവില്ല് സിനിമയിൽ ചാക്കോച്ചന്റെ നായികയായി എത്തിയ പതിനേഴുകാരി സുന്ദരിയെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം കണ്ടാൽ നിങ്ങൾ ഞെട്ടും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കു വെയ്ക്കുന്ന ഫോട്ടോഷൂട്ടുകൾക്കും ചിത്രങ്ങൾക്കും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മികച്ച സ്വീകാര്യതയും ജനപ്രീതിയും ആണ് ലഭിക്കുന്നത്. മലയാളത്തിൽ 4 ഇയേഴ്സ് എന്ന ചിത്രമായിരുന്നു നടിയുടെ പുതിയ റിലീസ്.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. അതേ സമയം ഒരു അഡാറ് ലവ് എന്ന ആദ്യ സിനിമക്ക് പിന്നാലെ നടി പ്രിയ വാര്യരും നടൻ റോഷനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. താരങ്ങൾ ഡേറ്റിംഗിൽ ആണെന്നുമുള്ള വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ ഇത് തള്ളിക്കൊണ്ട് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം പ്രിയ വാര്യർ നൽകിയ ഒരഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് വീണ്ടും പരാമർശം നടത്തിയിരുന്നു. പ്രിയയും റോഷനും ഡേറ്റിങ്ങിലാണോ എന്ന ചോദ്യം കേട്ടപ്പോൾ തന്നെ എന്താണ് ഇത്ര നേരമായിട്ടും ഈ ചോദ്യം വരാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നു എന്നായിരുന്നു താരം പറഞ്ഞത്. നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ എന്നായിരുന്നു പ്രിയയുടെ മറുപടി.

Also Read
അന്ന് അങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണ് മമ്മൂട്ടിയെ എനിക്കിത്ര ഇഷ്ടം: എംടി വെളിപ്പെടുത്തുന്നു

Advertisement