മഴവില്ല് സിനിമയിൽ ചാക്കോച്ചന്റെ നായികയായി എത്തിയ പതിനേഴുകാരി സുന്ദരിയെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം കണ്ടാൽ നിങ്ങൾ ഞെട്ടും

1578

മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും വീനീതും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു മഴവില്ല്. മികച്ച ഗാനങ്ങളും ദൃശ്യ ഭംഗിയും എല്ലാമായി എത്തി ഈ ചിത്രം മലയാള സിനിമ ആസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഓസ്ട്രിയയിൽ വെച്ചായിരുന്നു ഈ ചിത്രം ചിത്രീകരിച്ചിരുന്നത്.

1999 ൽ പുറത്തിറങ്ങിയ ഈ ചിത്രം മനോഹരമായ ഒരു പ്രണയ കാവ്യം ആയിരുന്നു. ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇപ്പോഴും സൂപ്പർ ഹിറ്റാണ്. ഈ ചിത്രത്തിൽ നായിക വിനയായി എത്തിയത് പ്രീതി ഝംഗിയാനി എന്ന നടിയായിരുന്നു. ആ സമയത്ത് പുറത്തിറങ്ങിയ നീമ സാൻഡൽ സോപ്പിന്റെ പരസ്യത്തിൽ കൂടിയാണ് പ്രീതി ആദ്യം ജനശ്രദ്ധ നേടിയത്.

Advertisements

തൊട്ടടുത്ത വർഷം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായ മൊഹബത്തേനിലൂടെ നടി ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു. മലയാളത്തിൽ ഒരൊറ്റ ചിത്രത്തിൽ മാത്രമാണ് നമ്മൾ പ്രീതിയെ കണ്ടത് പക്ഷെ ആ ഒരു ചിത്രം തന്നെ ധാരാളമാണ് എക്കാലവും അവരെ നമ്മൾ ഓർമിക്കാൻ.

Also Read
ഒരുമിച്ച് കിടക്കുന്ന വീഡിയോയുമായി മഞ്ജുവും സിമിയും, ഭർത്താവിനെ ഉപേക്ഷിച്ചു ഇവളുടെ കൂടെ ആയോ കിടപ്പ്, നിങ്ങൾ ലെസ്ബിയനാണോ, ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

ഒരു കാലത്ത് പരസ്യങ്ങളിലും സിനിമകളിലും നിറഞ്ഞു നിന്നിരുന്ന താരം ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ഒരു ബിസിനസുകാരി ആണ്. രാജ്യത്തെ ആദ്യ പ്രൊഫഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പായ പ്രോ പഞ്ച ലീഗിന്റെ സഹ മേധാവി കൂടിയായ പ്രീതി ഝംഗിയാനി തന്റെ വിശേഷങ്ങൾ പറയുകയാണ് ഇപ്പോൾ.

മാതൃഭൂമി ന്യൂസിനോട് ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ:

പഠന കാലത്ത് പരസ്യങ്ങളിൽ അഭിനയിക്കുമായിരുന്നു, അങ്ങനെ ഒരു ദിവസം സ്ട്രൈക്ക് കാരണം ക്ലാസുകൾ റദ്ദാക്കപ്പെട്ടു. അന്നേ ദിവസമാണ് മഴവില്ലിന്റെ നിർമാതാക്കൾ ചിത്രത്തിലെ നായികയുടെ വേഷം വാഗ്ദാനം ചെയ്യുന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ഓസ്ട്രിയയിൽ വെച്ചാണ് എന്ന് പറഞ്ഞതാണ് എന്നെ കൂടുതൽ മോഹിപ്പിച്ചത്.

അങ്ങനെ അവർ എന്റെ അച്ഛനെ കണ്ടു സംസാരിച്ചു ഒക്കെ പറഞ്ഞു. ഞാനും അച്ഛനും കൂടി ഓസ്ട്രിയക്ക് പോയി. ഒരു മാസമായിരുന്നു ഷൂട്ട്. സത്യത്തിൽ എന്റെ ആദ്യ ചിത്രം മൊഹബത്തേൻ ആണെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. സത്യത്തിൽ എന്റെ കരിയറിന് തുടക്കമായത് മഴവില്ലിലൂടെ ആണ്. ഒരു മികച്ച തുടക്കം തന്നെ ആയിരുന്നു എനിക്ക് ലഭിച്ചത്.

ആ ചിത്രത്തിന്റെ സെറ്റിൽ നിന്ന് എനിക്ക് ധാരാളം കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഞാൻ കേരളത്തിൽ വളർന്ന ആളാണെന്നാണ് നിരവധിയാളുകൾ ഈയടുത്ത് വരെ കരുതിയിരുന്നത്. ചാക്കോച്ചൻ വളരെ നല്ലൊരു വ്യക്തിയാണ്. കേരളത്തിൽ അദ്ദേഹം വലിയ സ്റ്റാർ ആയിരുന്നു എങ്കിലും എനിക്ക് അത്ര പരിചയമില്ലായിരുന്നു.

അതുപോലെ വിനീതും രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും പ്രീതി പറയുന്നു. ശരിക്കും ‘മഴവില്ല്’ എനിക്കൊരു പാഠശാല ആയിരുന്നു. മഴവില്ലിന് ശേഷം മലയാളത്തിൽ കൂടുതലായി അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ തമിഴിലും തെലുങ്കിലുമായി ഞാൻ തിരക്കിലായിപ്പോയി. ഇപ്പോഴും കേരളം എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുകയാണ്. തീർച്ചയായും മറ്റൊരു മലയാളം സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട് എന്നും പ്രീതി പറയുന്നു.

Also Read
ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ താഴ്ത്തികെട്ടണോ? മഞ്ജു പിള്ളയ്ക്ക് എതിരെ വിമർശനവുമായി ലേഡി സൂപ്പർ സ്റ്റാറിന്റെ ആരാധകർ

Advertisement