ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ താഴ്ത്തികെട്ടണോ? മഞ്ജു പിള്ളയ്ക്ക് എതിരെ വിമർശനവുമായി ലേഡി സൂപ്പർ സ്റ്റാറിന്റെ ആരാധകർ

4271

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ആരാധകർ ഏറെയുള്ള താരമാണ്. മലയാളത്തിൽ ഇതിനോടകം നിരവധി മലയാള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മഞ്ജു ഇപ്പോൾ തമിഴകത്തേയും മിന്നുന്ന താരമാണ്.

തല അജിത്തിന് ഒപ്പം അഭിനയിച്ച തുനിവ് ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം. തകർപ്പൻ വിജയം ആയിരുന്നു ഈ ചിത്രം നേടി എടുത്തത്. അതേ സമയം പ്രമുഖ സിനിമാ സീരിയൽ നടി മഞ്ജു പിള്ള പറഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റ് ആണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ചർച്ചയായി മാറുന്നത്.

Advertisements

ആരെയൊക്കെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാലും യഥാർഥ സ്റ്റാർ ഉർവശിയാണെന്ന് ആയിരുന്നു നടി മഞ്ജു പിള്ള പറഞ്ഞത്. ടൈപ് കാസ്റ്റ് ചെയ്യപ്പെടാതെ പോയ താരമാണ് ഉർവശി എന്നും മഞ്ജു പിള്ള പറയുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ മഞ്ജു പിള്ളയ്ക്ക എതിരേ വിമർശനം ഉയർന്നിരിക്കുകയാണ്.

Also Read
എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് സുനിലേട്ടനെ ആദ്യം കാണുന്നത്, അന്ന് അദ്ദേഹത്തിന് 21 വയസ്; ഭർത്താവിനെ കുറിച്ചും വിവാഹത്തെ കുറിച്ചും പാരിസ് ലക്ഷ്മി

ഉർവശിയെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിഥുനം ആണ്. ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല.

എത്രയൊക്കെ പറഞ്ഞാലും തന്റെ മനസിലെ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉർവശി ആണ്. അവർ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അതു കൊണ്ടാണ് അവർ തല ഉയർത്തി നിന്ന് പറഞ്ഞത് ഞാൻ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആർട്ടിസ്റ്റ് ആണ് എന്ന്.

അവർക്ക് അത്ര കോൺഫിഡൻസ് ആണ് എന്നായിരുന്നു മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞത്. അതേ സമയം നടി മഞ്ജു വാര്യരെ പരോക്ഷമായി വിമർശിച്ചതാണ് മഞ്ജു പിള്ളയുടെ വാക്കുകൾ എന്ന തലത്തിൽ സോഷ്യൽ മീഡിയിൽ വിമർശനം ഉയരുകയാണ്.

മലയാളത്തിൽ ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് മഞ്ജുവിനെ മാത്രമാണ്. അവരെ അല്ലേ മഞ്ജു പിള്ള ഉദ്ദേശിച്ചതെന്ന ചർച്ച മിറിച്ചിയുടെ അഭിമുഖത്തിന് പോസ്റ്റിനു താഴെ നടക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാറും മികച്ച നടിയും എന്നത് വ്യത്യസ്തമാണ്.

ഫാൻ ബേസ് ഉള്ളവരും തിയറ്ററിൽ ആളെ എത്തിക്കാൻ കഴിയുന്നവരെയുമാണ് സൂപ്പർ താരം എന്ന് വിളിക്കുന്നതെന്നും ചിലർ പറയുന്നു. ചൂണ്ടിക്കാട്ടുന്നു. ഉർവശിയെ പുകഴ്ത്താൻ മറ്റൊരു നടിയെകുറ്റം പറയേണ്ട കാര്യമുണ്ടോ എന്നും ചോദ്യവും പലരും ചോദിക്കുന്നുണ്ട്.

Also Read
വിജയശാന്തി തന്നെ വേണമെന്ന് മമ്മുട്ടി, നടി സമ്മതവും മൂളി, പക്ഷെ സമയമായപ്പോൾ പിന്മാറി, സംഭവം ഇങ്ങനെ

Advertisement