വിജയശാന്തി തന്നെ വേണമെന്ന് മമ്മുട്ടി, നടി സമ്മതവും മൂളി, പക്ഷെ സമയമായപ്പോൾ പിന്മാറി, സംഭവം ഇങ്ങനെ

1831

തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷവും പിന്നിട്ട് മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച് ഇന്നും സൂപ്പർസ്റ്റാറായി മലയാള സിനിമ ലോകം ഭരിക്കുന്ന താര രാജാവാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് റോളുകളും ചെയ്യാൻ കഴിവുള്ള താരം നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ നേടി എടുത്തിട്ടുണ്ട്.

കഥയ്ക്ക് അനുസരിച്ചു കഥാപാത്രത്തെ രൂപപെടുത്തുന്നതിൽ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവു തന്നെയാണ് ഉള്ളത്.
മലയാള സിനിമയിൽ മറ്റാരേക്കാളും അച്ചായൻ വേഷങ്ങൾ അഭിനയിച്ചു തിളങ്ങുന്ന താരം കൂടിയാണ് മമ്മൂട്ടി. നിരവധി സിനിമകളിൽ അച്ചായൻ വേഷം ചെയ്തിട്ടുണ്ട്.

Advertisements

അത്തരത്തിൽ മമ്മൂട്ടിയുടെ അച്ചായൻ വേഷം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ പടം ആയിരുന്നു കിഴക്കൻ പത്രോസ്. 1992 ൽ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ടിഎസ് സുരേഷ് ബാബു ആയിരുന്നു. ഈ ചിത്രത്തിലേക്ക് നായികായയി മമ്മൂട്ടിയുടെ നിർദേശ പ്രകാരം തെന്നിന്ത്യൻ നടിവിജയ ശാന്തിയെ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്.

Also Read
മൊഴി മാറ്റിയതിന് ഭാമയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് വിവാഹ മോചനം, നടിമാരെ വിവാഹം കഴിച്ചാൽ നല്ല ജീവിതം നശിക്കും: സന്തോഷ് വർക്കി

മമ്മൂട്ടിയുടെ ആവശ്യ പ്രകാരം വിജയശാന്തിയെ സമീപിച്ച സംവിധായകനോട് ആ വേഷം ചെയ്യാൻ സമ്മതമാണ് എന്ന് വിജയശാന്തിയും അറിയിച്ചു. എന്നാൽ ഷൂട്ടിംഗ് സമയം അടുത്തപ്പോൾ ഇ സിനിമയിൽ നിന്നും വിജയശാന്തി പിന്മാറി.വിവാഹം തിരുമാനിച്ചതിനാൽ ആണ് പിന്മാറുന്നതെന്നും എന്നാൽ മമ്മൂക്കയോട് മറ്റൊരു സിനിമയുടെ ഡേറ്റ് ക്ലാഷ് എന്ന് പറഞ്ഞാൽ മതിയെന്ന് സംവിധായകനോട് വിജയശാന്തി സംവിധായനോട് പറയുകയിരുന്നു.

വിജയശാന്തിക്ക് വേണ്ടി തയാറാക്കി വെച്ച വേഷം ചെയ്യാൻ തമിഴ് താരം രാധികയെ സമീപിച്ചു എങ്കിലും ഗർഭിണി ആയതിനാൽ അവരും പിന്മാറുകയായിരുന്നു. ഒടുവിൽ ഉർവശിയാണ് ചാളമേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരുപാട് അഭിനന്ദനങ്ങൾ ഈ വേഷത്തിലൂടെ ഉർവ്വശി നേടി എടുത്തിരുന്നു.

Also Read
അവന്റെ നോട്ടവും സംസാരവും എന്റെ ശരീരത്തെ കുറിച്ചായപ്പോൾ ആബന്ധം ഉപേക്ഷിച്ചു; പഴയ കാമുകനെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് പറഞ്ഞത്

Advertisement