മൊഴി മാറ്റിയതിന് ഭാമയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് വിവാഹ മോചനം, നടിമാരെ വിവാഹം കഴിച്ചാൽ നല്ല ജീവിതം നശിക്കും: സന്തോഷ് വർക്കി

23123

ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് ഭാമ. മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്.

നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും എല്ലാം ഭാമ എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം.

Advertisements

ദുബായിയിലെ ബിസിനസ്സുകാരൻ ആയിരുന്ന അരുൺ ആണ് ഭാമയുടെ ഭർത്താവ്. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ ഇല്ലാത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. താരം വിവാഹ മോചിതയാകാൻ തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.

Also Read
സാനിയ മിർസ ഇട്ടാൽ കുഴപ്പമില്ല ഞങ്ങൾ ഇട്ടാൽ ആളുകൾക്ക് പ്രശ്‌നമാണ്, നടിമാർ ഷോർട്ട് ഡ്രസ് ഇടുമ്പോൾ വിമർശിക്കുവർക്ക് എതിരെ തുറന്നടിച്ച് സ്വാസിക

ഭാമ തന്റെ സോഷ്യൽമീഡിയ പേജിൽ ചില മാറ്റങ്ങൾ വരുത്തിയതോടെ ആണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ ഭാമ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ശേഷം പേരിൽ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി.

ഇപ്പോൾ ഭാമയുടെ സോഷ്യൽ മീഡിയ പേജിൽ മകൾക്ക് ഒപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു.

ഇപ്പോഴിതാ ഭാമയുടെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ ആരാധന കൊണ്ട് പ്രശസ്തനായ ആറാട്ട് വർക്കി എന്ന സന്തോഷ് വർക്കി. ഭാമയുടെ ഡിവോഴ്‌സിനെ കുറിച്ച് സന്തോഷ് പറയുന്നത് ഇങ്ങനെ: പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്.

അവർ വളരെ ഇമോഷണൽ ആണ്.പല നടിമാരും നാലു വിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്‌സിനെ പറ്റി പറയുക ആണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം നടിയുടെ കേ സിൽ മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം അവർക്ക് നീ ഇതിന് പുറകെ പോകാൻ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നുമൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു.

എന്നാൽ അതുകൊണ്ട് ദൈവം അവർക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്‌സ് എന്നായിരുന്നു സന്തോഷ് വർക്കി പറഞ്ഞത്. നിരവധി ആളുകളാണ് സന്തോഷ് വർക്കിയുടെ വീഡിയോക്ക് കമന്റുമായി എത്തുന്നത്. ഭാമ ചെയ്തത് തെറ്റാണ് പക്ഷേ അവരുടെ ഒരു മോശം അവസ്ഥയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.

ഒരാൾക്ക് ഒരു മോശം അവസ്ഥ വരുമ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല എന്നും ചിലർ കമന്റ് ചെയ്യുന്നു. അതേ സമയം വിവാഹ മോചന വാർത്തയിൽ ഇതുവരേയും ഭാമ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Also Read
അന്ന് അങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണ് മമ്മൂട്ടിയെ എനിക്കിത്ര ഇഷ്ടം: എംടി വെളിപ്പെടുത്തുന്നു

Advertisement