സാനിയ മിർസ ഇട്ടാൽ കുഴപ്പമില്ല ഞങ്ങൾ ഇട്ടാൽ ആളുകൾക്ക് പ്രശ്‌നമാണ്, നടിമാർ ഷോർട്ട് ഡ്രസ് ഇടുമ്പോൾ വിമർശിക്കുവർക്ക് എതിരെ തുറന്നടിച്ച് സ്വാസിക

1166

മലയാള സിനിമാ സീരിയൽ രംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് സ്വാസിക വിജയ്.
വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ഈ താരസുന്ദരിക്ക് കഴിഞ്ഞിരുന്നു. തമിഴ് സിനിമ വൈഗയിലൂടെ തമിഴിലും അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലും നടി അരങ്ങേറ്റം കുറിച്ചത്.

തുടക്കം സിനിമകളിൽ കൂടി ആണെങ്കിലും സ്വാസിക ഏറെ പ്രശ്‌സത ആയത് മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടി ആയിരുന്നു. ഫ്‌ളവേഴ് ചാനലിലെ സീത എന്ന പരമ്പരയാണ് നടിക്ക് ഏറെ പോപ്പുലാരിറ്റി നേടി കൊടുത്തത്.

Advertisements

നിരവധി സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു നടി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം ഇതിനോടകെ അഭിനയിച്ചു കഴിഞ്ഞ സ്വാസികയ്ക്ക് ആരാധകരും ഏറെയാണ്.

Also Read
എന്ത് തരാമെന്ന് പറഞ്ഞാലും ഞാനത് ചെയ്യില്ല, തന്നെ സമീച്ചവരെ മടക്കിയയച്ച് നടി സായ് പല്ലവി

ഇപ്പോഴിതാ സ്വാസികയുടെ പുതിയ ഒരു പ്രസ്താവനയാണ് വൈറൽ ആയി മാറുന്നത്. പിടി ഉഷയേയും സാനിയ മിർസയേയും പോലെയുള്ള സ്പോർട്‌സ് താരങ്ങൾ ഷോർട്ട്സ് ഇടുമ്പോൾ ആരും അവരെ കമന്റ് ചെയ്യുന്നില്ലെന്നും സിനിമാ താരങ്ങൾ ഷോർട്ട്സ് ഇടുമ്പോൾ മാത്രമാണ് ആളുകൾ സൈബർ ബുള്ളിയിങ് ചെയ്യുന്നതെന്നുമാണ് സ്വാസിക പറയുന്നത്.

സ്പോർട്‌സ് താരങ്ങൾ ഇടുന്ന ഷോർട്ട്സ് തന്നെയാണ് തങ്ങളും ഇടുന്നതെന്നും എന്നാൽ സ്പോർട്സ് താരങ്ങൾ ധരിക്കുമ്പോൾ അത് ജോലിയുടെ ഭാഗമാണെന്ന് പറയുന്നു. സിനിമാ താരങ്ങൾക്ക് നേരെ മാത്രമാണ് നെഗറ്റീവ് ചിന്ത വെച്ചു പുലർത്തുന്നതെന്നും സ്വാസിക തുറന്നടിക്കുന്നു.

തങ്ങളും ജോലിയുടെ ഭാഗമായിട്ടാണ് ഷോർട്ട്സ് ധരിക്കുന്നതെന്നും സ്വാസിക പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. പിടി ഉഷ അല്ലെങ്കിൽ സാനിയ മിർസ ഒന്നും ഷോർട്ട്സ് ഇടുമ്പോൾ ആരും ഒന്നും പറയുന്നില്ല.

Also Read
കരീനയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രേമം പൊളിയാൻ കാരണം ആ രഹസ്യ വീഡിയോ പുറത്തായത്, സംഭവം ഇങ്ങനെ

അവർ അവരുടെ ജോലിയുടെ ഭാഗമായി ഷോർട്ട്സ് ഇടുമ്പോൾ ഒരാളും അതിനെ കമന്റ് ചെയ്യുന്നില്ല. അവരും ഷോട്ട്സ് ആണ് ഇടുന്നത്. അതേ പോലുള്ള ഷോർട്ട്സ് ആണ് നമ്മളും ഇടുന്നത്. സാനിയ ഒക്കെ അതിന്റെ പേരിൽ ഫേസ് ചെയ്യുന്നുണ്ട്. ഞാൻ ഷോർട്ട്സ് ഇട്ട് ഫോട്ടോ വരാത്തത് കൊണ്ട് അങ്ങനെ കമന്റ് വന്നിട്ടില്ല.

ഇനിയായിരിക്കും വരാൻ പോകുന്നത്. ലേറ്റസ്റ്റായിട്ട് അനശ്വര ഷോർട്ട്സ് ഇട്ടപ്പോഴും കമന്റ്സ് ഉണ്ടായിരുന്നു.
അനശ്വര, സാനിയ ഇവർക്ക് ഒക്കെ ഒരുപാട് സൈബർ ബുള്ളിയിങ് വരുന്നു. പക്ഷെ അവർ ഇടുന്ന അതേ ഷോർട്ട്സ് തന്നെയാണ് സാനിയ മിർസയും നമ്മുടെ സ്പോർട്‌സ് താരങ്ങളും ഇടുന്നത്.

അത് അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് ഇടുന്നതെന്ന് പറയുന്നു. ഒരാളും അതിനെ കമന്റ് ചെയ്യുന്നില്ല. അല്ലെങ്കിൽ ഒരു നെഗറ്റീവ് ചിന്ത അവിടെ വെക്കുന്നില്ല. ഇതും ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. അതിനെ അതിന്റെ സെൻസ് കൊണ്ട് കാണാൻ എന്തുകൊണ്ടാണ് പറ്റാത്തതെന്ന് ചോദിച്ചാൽ എന്തു കൊണ്ടാണ് എന്നതിന്റെ ഉത്തരം എനിക്ക് അറിയില്ല.

പക്ഷെ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ ഈ കാര്യങ്ങളൊക്കെ അപ്പോൾ നിങ്ങൾക്ക് മനസിലാകും വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ കാര്യമില്ലാ എന്നുള്ളത് എന്നും സ്വാസിക പറയുന്നു.

Also Read
അന്ന് അങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണ് മമ്മൂട്ടിയെ എനിക്കിത്ര ഇഷ്ടം: എംടി വെളിപ്പെടുത്തുന്നു

Advertisement