കരീനയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രേമം പൊളിയാൻ കാരണം ആ രഹസ്യ വീഡിയോ പുറത്തായത്, സംഭവം ഇങ്ങനെ

471

ഒരു കാലത്ത് ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരജോഡികൾ ആയിരുന്നു താരസുന്ദരി കരീന കപൂറും യുവനടൻ ഷാഹിദ് കപൂറും. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ ഇരുവരും ഗോസിപ്പ് കോളങ്ങളുടെ ഇഷ്ട ചങ്ങാതിമാരും ആയിരുന്നു.

കരീനയും ഷാഹിദും പ്രണയത്തിൽ ആണെന്ന വാർത്തകൾ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. കരീന തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ യാതൊരു മടിയും കാണിച്ചില്ല . ഇവർ പ്രണയത്തിലാ കുമ്പോൾ ഷാഹിദ് വെറും 23 വയസുള്ള തുടക്കക്കാരൻ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

Advertisements

ഞങ്ങളുടെ ബന്ധത്തിന് ഒരു പേര് നൽകുന്നത് വളരെ നേരത്തെയായി പേപ്പായി പക്ഷെ ഒരുപാട് കാലം മുൻപോട്ട് പോകേണ്ട ഒരു സൗഹൃദമാണ് ഞങ്ങൾക്ക് ഇടയിലെന്നു പറയാൻ തനിക്ക് സാധിക്കും എന്നായിരുന്നു ഈ ഗോസിപ്പുകളെ കുറിച്ച് താരം ഒരു അഭിമുഖത്തിൽ കരീന പറഞ്ഞത്.

Also Read
ഇങ്ങനെയൊരു സീനിയര്‍ ഉള്ള കാര്യം ആരും പറഞ്ഞില്ല, ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍, അമ്പരന്ന് ആരാധകര്‍

ഏത് പാതിരാത്രിയിലും എനിക്ക് വിളിച്ച സംസാരിക്കാവുന്ന ആളാണ് ഷാഹിദ്. നിങ്ങൾക്ക് അറിയാമോ രാത്രി 12 ആയാലും എനിക്ക് അദ്ദേഹത്തെ വിളിച്ച് കാര്യം അറിയിക്കാം. ഇന്നെനിക്കൊരു മോശം ദിവസമായിരുന്നു മോശം രംഗം ചെയ്യേണ്ടി വന്നു എന്നൊക്കെ പങ്കു വെയ്ക്കാം.

കാരണം അദ്ദേഹമൊരു നടനായത് കൊണ്ട് എന്നെ കൃത്യമായ് മനസിലാക്കും. എനിക്കൊപ്പം അഭനയിച്ച മാറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് ഷാഹിദ് ഒരു കോളേജ് വിദ്യാർത്ഥിയെ പോലെയാണ്. അദ്ദേഹത്തിന് 23 വയസ് ആണ് മറ്റു സുഹൃത്തുക്കളെ കാൾ എനിക്ക് അദ്ദേഹത്തോട് തുറന്നു സംസാരിക്കാൻ കഴിയും.

ഷാഹിദുമായുള്ള കൂടിക്കാഴ്ചകൾ എനിക്കിഷ്ടമാണ്. കാരണം എനിക്ക് ഞാനായി ഇരിക്കാൻ സാധിക്കും എന്നും കരീന പറഞ്ഞിരുന്നു. എന്നാൽ അധിക നാൾ ആകും മുൻപേ ഇരു താരങ്ങളും പിരിഞ്ഞു. താരങ്ങളുടെ ഒരു സ്വകാര്യ ലിപ് ലോക്ക് വീഡിയോ ചോർന്നതോടെ സിനിമ ലോകത്ത് രൂക്ഷമായ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കരീനയും ഷാഹിദും ഇരയായി.

അങ്ങനെ പ്രണയം പാതിവഴക്ക് ഉപേക്ഷിച്ച് ഇരുവരും പിരിഞ്ഞു. ഇപ്പോൾ സിനിമാ മേഖലയിൽ സജീവമായ ഇരുവരും അവരവരുടെ ജീവിതങ്ങളിൽ ഏറ്റവും സന്തുഷ്ടരാണ്. മിറ ആണ് ഷാഹിദ് കപൂറിന്റെ ഭാര്യ. നടൻ സെയ്ഫ് അലിഖാൻ ആണ് കരീനയുടെ ഭർത്താവ്.

Also Read
മോഹൻലാൽ മതി എന്നായിരുന്നു പലരും പറഞ്ഞത് പക്ഷേ മമ്മൂട്ടി മതിയെന്ന വാശിയിൽ കമലും ശ്രീനിവാസനും ഉറച്ചു നിന്നു: ഒടുവിൽ ആ സിനിമയ്ക്ക് സംഭവിച്ചത്

Advertisement