Home Entertainment Celebrities

ഇങ്ങനെയൊരു സീനിയര്‍ ഉള്ള കാര്യം ആരും പറഞ്ഞില്ല, ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍, അമ്പരന്ന് ആരാധകര്‍

941

മലയാളികള്‍ ആയ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ബിജു മേനോനും ഭാര്യയും മുന്‍കാല നായികാ നടിയുമായ സംയുക്ത വര്‍മ്മയും. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ ഇരുവരും പ്രണയിത്തില്‍ ആവുകയും വിവാഹം കഴിക്കുകയും ആയിരുന്നു ഇവര്‍.

Advertisements

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത വര്‍മ്മ. എന്നാല്‍ സിനിമയില്‍ കൂടുതല്‍ സജീവമായി മാറുകയായിരുന്നു ബിജു മേനോന്‍. ഒത്തിരി സിനിമകളില്‍ അദ്ദേഹം നായകനായും വില്ലനായും സഹനടനുമായൊക്കെ അഭിനയിച്ചു.

Also Read: ഒരിക്കലും തെറ്റായി തോന്നിയില്ല, ജോലിക്കിടെ കുഞ്ഞിനെ മുലയൂട്ടുന്ന തന്റെ ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അഞ്ജലി നായര്‍

ഇന്ന് ഒത്തിരി ആരാധകരുള്ള നടനാണ് ബിജു മേനോന്‍. ഒരു നടനായ ബിജുമേനോനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോനെ എത്ര പേര്‍ക്ക് അറിയാന്‍ കഴിയും. ശരിക്കും ബിജു മേനോന്‍ ഒരു ക്രിക്കറ്റ് താരമായിരുന്നു.

മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് ഈ രഹസ്യം പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയില്‍ സഞ്ജു പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് വൈറലായി മാറിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട താരത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് സഞ്ജു ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചത്.

Also Read: അയാള്‍ എന്നെ ചതിക്കുകയായിരുന്നു, എന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്നു, ആ ഡിപ്രഷന്‍ സമയത്ത് കൂടെ നിന്നത് മുന്‍ഭര്‍ത്താവ്, പ്രണയം തകര്‍ന്നതിനെ കുറിച്ച് ആര്യ പറയുന്നു

തനിക്ക് ഇങ്ങനെ ഒരു സീനിയര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആരും തന്നോട് പറഞ്ഞിരുന്നില്ലെന്നുമായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജു കുറിച്ചത്. ചിത്രം ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Advertisement