എന്ത് തരാമെന്ന് പറഞ്ഞാലും ഞാനത് ചെയ്യില്ല, തന്നെ സമീച്ചവരെ മടക്കിയയച്ച് നടി സായ് പല്ലവി

476

നിവിൻ പോളിയുടെ പ്രേമത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രത്തോളം മലയാള സിനിമ ആസ്വാദകർ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു. പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയുടെ തന്നെ മനം കീഴടക്കുക ആയിരുന്നു സായ് പല്ലവി.

പ്രേമത്തന്റെ തകർപ്പൻ വിജയത്തിന് ശേഷം മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സിനിമകളുമായി തിരക്കിലാണ് താരം. എന്നിരുന്നാലും ഇടയ്ക്ക് കലി, അതിരൻ എന്നീ സിനിമകളിലൂടെ നടി മലായളത്തിൽ എത്തിയിരുന്നു.

Advertisements

അതേ സമയം സിനിമാ രംഗത്ത് എത്തിയിട്ടും വ്യക്തിപരമായി ഏറെ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുന്ന ആളാണ് സായ് പല്ലവി. സിനിമയില്ട ആണെലും ജീവിതത്തില്ട ആണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ താരം ചെയ്യില്ല.

Also Read
ഇങ്ങനെയൊരു സീനിയര്‍ ഉള്ള കാര്യം ആരും പറഞ്ഞില്ല, ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍, അമ്പരന്ന് ആരാധകര്‍

അക്കാരണങ്ങൾ കൊണ്ട് സിനിമ ലഭിക്കുന്നില്ല എങ്കിൽ വേണ്ട എന്നു തന്നെയാണ് താരത്തിന്റെ നിലപാട്.
നടി ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താരം തയ്യാറാവാത്തത് ഇതു കൊണ്ടാണ്. അതു മാത്രമല്ല കോടികൾ പ്രതിഫലം ലഭിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യാൻ സായ് പല്ലവി തയ്യാറാവുന്നില്ല.

പരസ്യങ്ങൾ ചെയ്യാൻ താൽപര്യമില്ല എന്നാണ് താരത്തിന്റെ മറുപടി. രണ്ട് കോടി രൂപ പ്രതിഫലം ലഭിക്കുന്ന പരസ്യം നേരത്തെ താരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ. കോടികൾ പ്രതിഫലം നൽകാം എന്ന് പറഞ്ഞിട്ടും ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മോഡലാവാനുള്ള ക്ഷണം സായ് പല്ലവി നിരസിച്ചിരിക്കുകയാണ്.

തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും പരസ്യങ്ങളുടെ ഭഗമാകാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കുക ആയിരുന്നു.

Also Read
മമ്മൂക്കയുടെ വില്ലനായി ഞാന്‍, ഹോ ആലോചിക്കാന്‍ പോലും വയ്യായിരുന്നു, സെറ്റില്‍ വെച്ച് പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്, അനുഭവം തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

Advertisement