മമ്മൂക്കയുടെ വില്ലനായി ഞാന്‍, ഹോ ആലോചിക്കാന്‍ പോലും വയ്യായിരുന്നു, സെറ്റില്‍ വെച്ച് പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്, അനുഭവം തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

417

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Advertisements

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. വമ്പന്‍ ഹിറ്റായിരുന്നു ചിത്രം.

Also Read: ഞാനില്ല, ഇങ്ങനെ ഒരു അവസരം നിങ്ങള്‍ വേണ്ടെന്ന് വെക്കണ്ട, ബഷീറും സുഹാനയും ഒന്നിച്ച് സിനിമ കാണാന്‍ പോവുമ്പോള്‍ മഷൂറ പറഞ്ഞത് ഇങ്ങനെ

ഇപ്പോഴിതാ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ഈ ചിത്രത്തിലായിരുന്നു ആദ്യമായി ഉണ്ണിമുകുന്ദന്‍ വില്ലനായി അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ വില്ലനായി അഭിനയിക്കുന്ന കാര്യം തനിക്ക് ആലോചിക്കാന്‍ പലും കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു.

ശരിക്കും അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ കണ്ണുനിറയുമായിരുന്നു. സത്യം പറഞ്ഞാല്‍ വില്ലനായി അഭിനയിക്കാമെന്ന് തീരുമാനമെടുത്തത് താനായിരുന്നുവെന്നും പക്ഷേ മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കുന്ന കാര്യം തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Also Read: ആരും അറിയാതെ ആ ബന്ധം ഞങ്ങള്‍ മൂന്ന് വര്‍ഷം ഒളിപ്പിച്ചു, വീട്ടില്‍ ജാതകവും പൊരുത്തവും ഒക്കെ നോക്കിയാണ് കല്യാണം ഉറപ്പിച്ചത്, മാളവിക പറയുന്നു

ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ താന്‍ ഷോള്‍ഡറൊക്കെ താഴ്ത്തിയായിരുന്നു ആദ്യം അഭിനയിച്ചത്. അതു കണ്ടപ്പോള്‍ ഡയറക്ടര്‍ കട്ട് പറയുകയും തിരക്കഥാകൃത്ത് ഉദയേട്ടന്‍ തന്നോട് കാര്യം തിരക്കുകയും ചെയ്തുവെന്നും അപ്പോള്‍ തന്നോട് പൊട്ടിക്കരഞ്ഞുപോയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

തനിക്ക് ഒരു വില്ലനായി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും മമ്മൂട്ടിയുടെ വില്ലനായി എങ്ങനെ നില്‍്ക്കാനാണ് എന്നുംഅദ്ദേഹത്തോട് മറുപടി പറഞ്ഞു. പക്ഷേ സിനിമയുടെ ഷൂട്ട് തുടങ്ങിപ്പോയിരുന്നുവെന്നും തനിക്ക് അത് ചെയ്‌തേ മതിയാകുമായിരുന്നുള്ളൂവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

ഈ സംഭവം മമ്മൂക്ക എങ്ങനെയോ അറിഞ്ഞു. ഇതിന് പിന്നാലെ തനിക്ക് ജോര്‍ജേട്ടന്റെ ഫോണ്‍കോള്‍ വന്നുവെന്നും അദ്ദേഹം തന്നോട് പറഞ്ഞത് ആ കാര്യം ആലോചിച്ച് വിഷമിക്കണ്ട,താനാണ് ചിത്രത്തിലെ ശരിക്കുമുള്ള ഹീറോയെന്നും നടക്കുമ്പോള്‍ ബിജിഎം ഒക്കെ ഇട്ട് നടക്കൂ അപ്പോള്‍ മനസ്സിലാവുമെന്നും പറഞ്ഞുവെന്നും ഉ്ണ്ണി മുകുന്ദന്‍ പറയുന്നു. പിന്നീട് താന്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളുകയായിരുന്നുവെന്നും താരം പറഞ്ഞു.

Advertisement