Home Entertainment Celebrities

ആരും അറിയാതെ ആ ബന്ധം ഞങ്ങള്‍ മൂന്ന് വര്‍ഷം ഒളിപ്പിച്ചു, വീട്ടില്‍ ജാതകവും പൊരുത്തവും ഒക്കെ നോക്കിയാണ് കല്യാണം ഉറപ്പിച്ചത്, മാളവിക പറയുന്നു

335

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീന്‍ താരവുമാണ് മാളവിക കൃഷ്ണദാസ്. ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധയ ആയത്. താന്‍ വിവാഹിത ആകാന്‍ പുകുന്നു എന്ന് അടുത്തിടെയാണ് മാളവിക കൃഷ്ണദാസ് വെളിപ്പെടുത്തിയത്.

നായികാ നായികന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിക്കുന്നത്. അതേ സമയം പെണ്ണു കാണല്‍ ചടങ്ങിന് പിന്നാലെ ചെക്കന്‍ കാണലും നടത്തിയ മാളവിക വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള മാളവികയുടെ തുറന്നുറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാവുമെന്നും വിവാഹശേഷം താന്‍ ഇവിടെയൊക്കെ തന്നെയുണ്ടാവുമെന്നും താരം പറയുന്നു.

Also Read: ഇങ്ങനെയൊരു സീനിയര്‍ ഉള്ള കാര്യം ആരും പറഞ്ഞില്ല, ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍, അമ്പരന്ന് ആരാധകര്‍

വിവാഹത്തിന്റെ ഒരുക്കങ്ങളൊന്നും ഇപ്പോള്‍ തുടങ്ങിയിട്ടില്ല. എല്ലാവരും ഇപ്പോഴും ചോദിക്കുന്നത് ലവ് മാരേജ് ആണോ എന്നാണെന്നും അല്ലെന്ന് പറഞ്ഞ് തനിക്ക് മടുത്തുവെന്നും പ്രൊപ്പോസല്‍ വന്നപ്പോള്‍ ഇത് വേണോ എന്ന് ആലോചിച്ചിരുന്നുവെന്നും കാരണം അന്ന് തനിക്ക് 21 വയസ്സായിരുന്നുവെന്നും മാളവിക പറയുന്നു.

വീട്ടുകാര്‍ക്ക് ജാതകവും പൊരുത്തവും എല്ലാം നോക്കണമായിരുന്നു. പ്രണയവിവാഹം ആയിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നല്ലോ എന്നും വീട്ടുകാരുടെ സന്തോഷമായിരുന്നു തനിക്ക് വലുതെന്നും അതുകൊണ്ട് അവര്‍ പറഞ്ഞപ്പോള്‍ താന്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും മാളവിക പറയുന്നു.

Also Read: ഒരിക്കലും തെറ്റായി തോന്നിയില്ല, ജോലിക്കിടെ കുഞ്ഞിനെ മുലയൂട്ടുന്ന തന്റെ ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അഞ്ജലി നായര്‍

ജാതകം ഒക്കെ നോക്കി ശരിയായപ്പോഴായിരുന്നു ബാക്കി കാര്യങ്ങള്‍ നടന്നത്. നായികാ നായകനിലെ പലര്‍ക്കും വിവാഹക്കാര്യം അറിയില്ലായിരുന്നുവെന്നും തങ്ങള്‍ അത് ഒളിപ്പിച്ചുവെച്ചുവെന്നും മാളവിക പറയുന്നു.

Advertisement