മോഹൻലാലിനെ നായകനാക്കി സിനിമകൾ എടുക്കുമ്പോൾ സൂക്ഷിക്കണം: സംവിധായകൻ ഫാസിൽ നൽകിയ മുന്നറിയിപ്പ്

56097

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ ആയിരുന്നു ഫാസിൽ. സൂപ്പർ താരങ്ങളേയും പുതുമുഖങ്ങളേയും വെച്ച് മലയാളത്തിൽ ഒരേ സമയം വമ്പൻ ഹിറ്റുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ദളപതി വിജയ് അടക്കമുള്ള താരങ്ങളെ വെച്ച് തമിഴകത്തും തകർപ്പൻ സിനിമകൾ ഫാസിൽ സംവിധാനം ചെയ്തിരുന്നു.

ഇപ്പോൾ സംവിധാന രംഗത്ത് അത്ര സജീവല്ലാത്ത ഫാസിൽ അഭനിയ രംഗത്തേക്ക് എത്തിയിരുന്നു. ഫാസിലിന്റെ 2 ആൺമക്കളും സിനിമാ രംഗത്ത് സജീവമാണ്. മൂത്ത മകനായ ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ സൂപ്പർതാരമായി കൈയ്യടി നേടുമ്പോൾ ഇളയ മകൻ ഫർഹാൻ ഫാസിൽ മലയാളത്തിലെ ശ്രദ്ധേയനായ യുവ നടനാണ്.

Advertisements

അതേ സമയം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ചെറിയ ബജറ്റ് സിനിമകൾ എടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുമ്പ് ഒരിക്കൽ ഫാസിൽ പറഞ്ഞിരുന്നു. മോഹൻലാൽ അതിനപ്പുറം നിൽക്കുന്ന ഫിനോമിനയാണ്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളും താരത്തിനെ കാത്തിരിക്കുകയാണെന്നും ഫാസിൽ പറയുന്നു.

Also Read
വിജയശാന്തി തന്നെ വേണമെന്ന് മമ്മുട്ടി, നടി സമ്മതവും മൂളി, പക്ഷെ സമയമായപ്പോൾ പിന്മാറി, സംഭവം ഇങ്ങനെ

ഇപ്പോൾ ഒരു പ്രത്യേക ഫിനോമിനയായി മോഹൻലാൽ മാറി. മോഹൻലാലിനെ വെച്ച് നമ്മൾ ചെറിയ ബജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. അതിന് അപ്പുറം നിൽക്കുന്ന ഒരു ഫിനോമിനയാണ് ലാൽ. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്.

അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹൻലാലിനെ വെച്ച് എടുക്കാനാവൂ എന്നാണ് ഫാസിൽ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരിക്കുന്നത്. മോഹൻലാലിനൊപ്പം പുതിയൊരു ചിത്രം എന്ന ചോദ്യത്തിന് അത് വളരെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഫാസിൽ പറയുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ് ഫാസിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയിലൂടെയാണ് മോഹൻലാൽ സിനിമയിലേക്കെത്തുന്നതും. അതേ സമയം മോഹൻലാലിന്റെ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിൽ ഫാസിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Also Read
നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ: റോഷനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ച് അന്ന് പ്രിയാ വാര്യർ പറഞ്ഞത്

Advertisement