സാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഷംന കാസിം, താരത്തിന്റെ വളകാപ്പ് ചടങ്ങ് ആഘോഷമാക്കി താരങ്ങള്‍, വീഡിയോ വൈറല്‍

327

ഒരു നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ആയ നടിയായി മാറിയ താരമണ് ഷംന കാസ്സിം. തമിഴില്‍ പൂര്‍ണ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലെ ഒരുപെണ്ണ് എന്ന സിനിമയിലൂടെ നടി അഭിനയ രംഗത്തേക്ക് എത്തിയത്.

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവം ആയിരുന്നു താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.

Advertisements

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ നായികയായി വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും അടക്കം ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും സഹനടി വേഷങ്ങളില്‍ ആണ് താരം എത്തിയിരുന്നത്.

Also Read: മോഹൻലാലിനെ നായകനാക്കി സിനിമകൾ എടുക്കുമ്പോൾ സൂക്ഷിക്കണം: സംവിധായകൻ ഫാസിൽ നൽകിയ മുന്നറിയിപ്പ്

ദുബായില്‍വെച്ച് ആഘോഷപൂര്‍വ്വമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.പിന്നാലെ രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു ഷംന കാസിം

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ വളകാപ്പ് ചടങ്ങിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സാരിയില്‍ അതിസുന്ദരിയായിട്ടാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വളകാപ്പ് ചടങ്ങില്‍ പങ്കെടുത്തത്. തസ്‌നി ഖാന്‍, കൃഷ്ണപ്രഭ, ദീപ്തി , സരയുട തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Also Read: നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ: റോഷനുമായുള്ള ഡേറ്റിങ്ങിനെ കുറിച്ച് അന്ന് പ്രിയാ വാര്യർ പറഞ്ഞത്

വലിയ ആഭരണങ്ങള്‍ക്കൊപ്പം മെറൂണ്‍ സാരിയാണ് ഷംന അണിഞ്ഞിരിക്കുന്നത്.പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജാനാണ് ഷംനയെ സുന്ദരിയായി അണിയിച്ചൊരുക്കിയത്. ഷംന പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement