എട്ടുവയസ്സുള്ള കൊച്ചു കുഞ്ഞാണത്, അറുപത് ദിവസം പൊന്നുപോലെ നോക്കി, അവളുടെ കാലില്‍ മുള്ളുകൊണ്ടാല്‍ പോലും തനിക്ക് വേദനിച്ചിരുന്നു, അവരെ പറ്റി അനാവശ്യം പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും, ഉണ്ണിമുകുന്ദന്‍ പറയുന്നു

1403

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറും രംഗത്ത് എത്തുന്നത്.

സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു. ‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.

Advertisements

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

Also Read: ജീവിതം അവസാനിപ്പിച്ചാല്‍ മതിയെന്ന് വരെ പലപ്പോഴും തോന്നി, അന്ന് വിഷമങ്ങളെല്ലാം മറന്നത് ഈ രണ്ട് മുഖങ്ങള്‍ കാണുമ്പോഴായിരുന്നു, അമ്പിളി ദേവി പറയുന്നു

ചിത്രം 50കോടി ക്ലബ്ബിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. വെറും മൂന്നരക്കോടിയില്‍ ഒരുക്കിയ ചിത്രം 50കോടി നേടിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരെല്ലാം. അയ്യപ്പസ്വാമിയായി മാളികപ്പുറം സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദനെ തേടി ഒരു പുരസ്‌കാരവും എത്തിയിരുന്നു.

ഉണ്ണിമുകുന്ദനും മലപ്പുറത്തെ ഒരു വ്‌ലോഗറും തമ്മില്‍ സിനിമയുടെ റിവ്യൂവിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയില്‍ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു സിനിമാപാരമ്പര്യവും ഇല്ലാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്നും കഴിഞ്ഞ 10 വര്‍ഷമായി താന്‍ സിനിമയിലുണ്ടെന്നും തന്നെ ഒന്നും കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. താനൊരു സാധാരണ വ്യക്തിയാണെന്നും തന്റെ സത്യസന്ധമായ പരിശ്രമം കൊണ്ടാവാം ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയതെന്നും താരം പറഞ്ഞു.

Also Read: അവന്‍ വെറും മിമിക്രി മാക്രി, സുചിത്രയുടെ പുറകെ കണ്ട മിമിക്രിക്കാരന്റെ കല്യാണ ആലോചനയുമായി പോവരുതേ എന്ന് ആരാധകന്‍, കിടിലന്‍ മറുപടിയുമായി ശാലിനി

തനിക്ക് ആകെയുള്ള അച്ഛനെയും അമ്മയെയും പിന്നെ കൂടെ അഭിനയിച്ച കൊച്ചു കുഞ്ഞിനെയും പറ്റി ആരെങ്കിലും തെറി പറഞ്ഞാല്‍ താന്‍ തിരിച്ചും തെറി പറയും . ഒരു പരിധി വരെ തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ നോക്കും ഒരാളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്നും താരം പറയുന്നു.

എട്ടുവയസ്സുള്ള കൊച്ചുകുട്ടിയാണ് ദേവനന്ദ. അറുപത് ദിവസം അവള്‍ ഒപ്പമുണ്ടായിരുന്നുവെന്നും പൊന്നുപോലെയാണ് അവളെ നോക്കിയതെന്നും അവളുടെ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പോലും തനിക്ക് വേദനിച്ചിരുന്നുവെന്നും സത്യം പറഞ്ഞാല്‍ അവനെ വിളിച്ച് രണ്ട് തെറി പറഞ്ഞതിന് ശേഷമാണ് ശരിക്കൊന്ന് ഉറങ്ങിയതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Advertisement