കാമുകന്‍ വിഘ്നേഷിന്റെ മൂക്കിന്‍ തുമ്പില്‍ ചുണ്ടു ചേര്‍ത്ത് നയന്‍ താര; വൈറലായി ചിത്രങ്ങള്‍

20

പ്രണയാശംസകളും ചിത്രങ്ങളും നിറഞ്ഞുനിന്ന സമൂഹമാധ്യമങ്ങളില്‍ ഒടുവില്‍ വിഘ്നേഷ്-നയന്‍സ് ചിത്രവും വൈറലാകുകയാണ്.

Advertisements

പ്രണയാര്‍ദ്രരായി നില്‍ക്കുന്ന ഇര‌ുവരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിഘ്നേഷിന്റെ മൂക്കിന്‍ തുമ്പില്‍ നയന്‍സ് ചുണ്ടു ചേര്‍ത്തിരിക്കുന്നതായാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച്‌ ഔദ്യോ​ഗികമായി ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം റോസാപ്പൂക്കള്‍ കൊണ്ടുള്ള പൂച്ചെണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നയന്‍താരയ്ക്ക് വിഘ്‌നേഷ് സമ്മാനിച്ച വൈലന്‍്റെന്‍ സമ്മാനമാണ് പൂച്ചെണ്ടെന്ന് ആരാധകര്‍ പറയുന്നു.

നയന്‍താര പൂക്കളോടൊപ്പം പോസ് ചെയ്യുന്ന ചിത്രം വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ലവ് ആന്‍ഡ് റെഡ് റോസസ്’ എന്ന് കുറിച്ചാണ് വിഗ്നേഷ് ചിത്രം പങ്കുവച്ചത്.

Advertisement